---
title: "ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മ ദിനത്തില്‍ എന്‍ ജി ഒ എ പേരാമ്പ്ര   ബ്രാഞ്ച് കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു"
english_title: "NGOA Perambra on Oommen Chandy's death anniversary the branch committee organized a commemorative programme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221260/ngoa-perambra-on-oommen-chandys-death-anniversary-the-branch-committee-organized-a-commemorative-programme"
published_at: "2024-07-19T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a6b9c6b977_ummen.jpg"
keywords: []
---

# ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മ ദിനത്തില്‍ എന്‍ ജി ഒ എ പേരാമ്പ്ര   ബ്രാഞ്ച് കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** ജൂലായ് 18 മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിനത്തില്‍ NGOA പേരാമ്പ്ര ബ്രാഞ്ച് കമ്മിറ്റി പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജീവനക്കാരെ എന്നും ചേര്‍ത്ത് പിടിച്ച ഭരണാധികാരിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് കേരള എന്‍ ജി ഒ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ ട്രഷറര്‍ വി.പി രജീഷ് കുമാര്‍ പറഞ്ഞു .

## Article Content

**പേരാമ്പ്ര:** ജൂലായ് 18 മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിനത്തില്‍ NGOA പേരാമ്പ്ര ബ്രാഞ്ച് കമ്മിറ്റി പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജീവനക്കാരെ എന്നും ചേര്‍ത്ത് പിടിച്ച ഭരണാധികാരിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് കേരള എന്‍ ജി ഒ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ ട്രഷറര്‍ വി.പി രജീഷ് കുമാര്‍ പറഞ്ഞു .

പത്താം ശമ്പള പരിഷ്‌കരണമുള്‍പെടെ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കിയത്  ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് . മെച്ചപ്പെട്ട സിവില്‍ സര്‍വ്വീസിന് സംതൃപ്തരായ ജീവനക്കാര്‍ അനിവാര്യമാണെന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നത് എന്ന് കേരള എന്‍ ജി ഒ അസോസിയേഷന്‍ പേരാമ്പ്ര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രാഞ്ച് പ്രസിഡണ്ട് കെ. ലജിഷ് കുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന കമ്മിറ്റി അംഗം  N.T ജിതേഷ് മുഖ്യ പ്രഭാഷണം നടത്തി . സംസ്ഥാന കമ്മിറ്റി അംഗം ഇ സുരേഷ് ബാബു , ബ്രാഞ്ച് സെക്രട്ടറി സിബി ,  അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221260/ngoa-perambra-on-oommen-chandys-death-anniversary-the-branch-committee-organized-a-commemorative-programme)