---
title: "കെ.പി.എസ്.ടി.എ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി"
english_title: "KPSTA Oommen Chandy Pays Homage"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221303/kpsta-oommen-chandy-pays-homage"
published_at: "2024-07-19T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a8708a012d_kpst.jpg"
keywords: []
---

# കെ.പി.എസ്.ടി.എ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി

> **Lead Summary:** **കുറ്റ്യാടി:** ചരിത്രത്തില്‍ ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമെത്താന്‍ കഴിഞ്ഞ ജനമനസിന് ഉടമയാണ് ഉമ്മന്‍ചാണ്ടിയെന്ന് കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് കെ. ഹാരിസ് പറഞ്ഞു.

## Article Content

**കുറ്റ്യാടി:** ചരിത്രത്തില്‍ ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമെത്താന്‍ കഴിഞ്ഞ ജനമനസിന് ഉടമയാണ് ഉമ്മന്‍ചാണ്ടിയെന്ന് കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് കെ. ഹാരിസ് പറഞ്ഞു.

കെ.പി.എസ്.ടി.എ കുന്നുമ്മല്‍ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജി.കെ.വരുണ്‍ കുമാര്‍ അധ്യക്ഷനായി. അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.രജീഷ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ല ജോയിന്റ് സെക്രട്ടറി വി.വിജേഷ്, പി.പി.ദിനേശന്‍, പി. സാജിദ്, ഇ.ഉഷ, അനൂപ്പ് കാരപ്പറ്റ, ടി.വി രാഹുല്‍, അഖില്‍ ഹരികൃഷ്ണന്‍, പി.കെ.ഷമീര്‍, കെ.പി. ഗിരീഷ് ബാബു, എ. പ്രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി.എസ്.ടി.എ കുന്നുമ്മല്‍ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണം കെ.ഹാരിസ് ഉദ്ഘാടനംചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221303/kpsta-oommen-chandy-pays-homage)