കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ല സമ്മേളനം നാദാപുരത്ത് ആരംഭിച്ചു

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ല സമ്മേളനം നാദാപുരത്ത് ആരംഭിച്ചു
Jul 20, 2024 11:35 AM | By SUBITHA ANIL

നാദാപുരം : കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ല സമ്മേളനം നാദാപുരത്ത് ആരംഭിച്ചു. ജില്ലാ പ്രസിഡന്റ്  എം ഷനോജ് പതാത ഉയര്‍ത്തിയതോടെ സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കമായി. തുടര്‍ന്ന് മണ്‍മറഞ്ഞു പോയ സഹപ്രവര്‍ത്തകര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.


നാദാപുരം ഓത്തിയില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തെ സവിശേഷതകള്‍ മനസ്സിലാക്കി ജനങ്ങളുടെ ആശയും ആശ്രയവുമായി കേരളാ പൊലീസ് മാറണമെന്നും പൊലീസിന്റെ ക്ഷേമത്തിനായി സര്‍ക്കാര്‍ മുന്നില്‍ ഉണ്ടാകുമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എം ഷനോജ് അധ്യക്ഷനായി. നാദാപുര എംഎല്‍എ ഇ.കെ വിജയന്‍, റൂറല്‍ പൊലീസ് മേധാവി അര്‍വിന്ദ് സുകുമാര്‍ ഐപിഎസ് എന്നിവര്‍ മുഖ്യതിഥികളായി. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സര വിജയികളെയും സംഘടനയില്‍ നിന്ന് വിരമിക്കുന്ന അംഗങ്ങളെയ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.


സംസ്ഥാന പ്രസിഡന്റ് എസ്.ആര്‍ ഷിനോദ് ദാസ്, നാദാപുരം ഡിവൈഎസ്പി എ.പി ചന്ദ്രന്‍, ജില്ലാ സെക്രട്ടറി പി.ആര്‍ രഗീഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗം കെ. നീതു അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

ജനറല്‍ സെക്രട്ടറി ഇ.വി പ്രദീപന്‍ സംഘടനാ റിപ്പോര്‍ട്ടും പി. സുഖിലേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ പി.ടി സജിത്ത് വരവു ചിലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ വൈ. പ്രസിഡന്റ് ദിജീഷ് കുമാര്‍ പ്രമേയം അവതരിപ്പിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി. ശരത് കൃഷ്ണ സ്വാഗതം പറഞ്ഞ ചടങ്ങിന് ചെയര്‍മാന്‍ പി ജിതേഷ് നന്ദിയും പറഞ്ഞു.

Kerala Police Association Kozhikode Rural District Conference started at Nadapuram

Next TV

Related Stories
ടവര്‍ വിരുദ്ധ സമരം പൊലീസ് നടപടിക്കെതിരെ മുസ്ലിംലീഗ്

Feb 12, 2025 05:14 PM

ടവര്‍ വിരുദ്ധ സമരം പൊലീസ് നടപടിക്കെതിരെ മുസ്ലിംലീഗ്

ടവര്‍ വിരുദ്ധ സമരം പൊലീസ് നടപടിക്കെതിരെ മുസ്ലിംലീഗ്...

Read More >>
കൂനിയോട് പടിക്കല്‍ ഭഗവതീ ക്ഷേത്ര ആറാട്ട് മഹോത്സവം കൊടിയേറി

Feb 12, 2025 04:50 PM

കൂനിയോട് പടിക്കല്‍ ഭഗവതീ ക്ഷേത്ര ആറാട്ട് മഹോത്സവം കൊടിയേറി

ഫെബ്രുവരി 16, 17, 18 തീയ്യതികളില്‍ പൂരക്കളി, ചെറിയകളം പാട്ട്, വലിയ കളംപാട്ട്, കളത്തിലാട്ടം,...

Read More >>
ശങ്കരപുരം ഉമാമഹേശ്വര ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Feb 12, 2025 04:19 PM

ശങ്കരപുരം ഉമാമഹേശ്വര ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ഒരേ ശിലയില്‍ ഉമയും മഹേശ്വരനും സ്വയംഭൂവായി കുടികൊള്ളുകയും കേരളത്തിലെ തന്നെ അത്യപൂര്‍വ്വ പ്രതിഷ്ഠയുള്ള...

Read More >>
കളഞ്ഞ്കിട്ടിയ സ്വര്‍ണ്ണാഭരണം തിരിച്ചി നല്‍കി മാത്യകയായി

Feb 12, 2025 04:04 PM

കളഞ്ഞ്കിട്ടിയ സ്വര്‍ണ്ണാഭരണം തിരിച്ചി നല്‍കി മാത്യകയായി

കളഞ്ഞ്കിട്ടിയ സ്വര്‍ണ്ണാഭരണം തിരിച്ചി നല്‍കി മമ്മു മാത്യകയായി. കഴിഞ്ഞ ദിവസം പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് തിരിച്ച വരുകയായിരുന്ന കാവുന്തറ...

Read More >>
ചങ്ങരോത്ത് എംയുപി സ്‌കൂളില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

Feb 12, 2025 03:23 PM

ചങ്ങരോത്ത് എംയുപി സ്‌കൂളില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ചങ്ങരോത്ത് എംയുപി സ്‌കൂള്‍ തൊണ്ണൂറ്റി നാലാം വാര്‍ഷികത്തോടനുബന്ധിച്ച്...

Read More >>
വാക്ക് പാലിച്ച് പൊലീസ്; സ്വീകരണമൊരുക്കി ആദരിച്ച് നാട്ടുകാര്‍

Feb 12, 2025 12:58 PM

വാക്ക് പാലിച്ച് പൊലീസ്; സ്വീകരണമൊരുക്കി ആദരിച്ച് നാട്ടുകാര്‍

ബൈപാസില്‍ കക്കൂസ് മാലിന്യം തള്ളിയ വാഹനം കണ്ടെത്തി വാക്ക് പാലിച്ച...

Read More >>
Top Stories