---
title: "നിപ ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി  ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ന്  മരുന്ന് എത്തും"
english_title: "For the treatment of a child infected with Nipah  The medicine will arrive from Australia today."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221676/for-the-treatment-of-a-child-infected-with-nipah-the-medicine-will-arrive-from-australia-today"
published_at: "2024-07-21T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669c98f69610b_nipa.jpg"
keywords: []
---

# നിപ ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി  ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ന്  മരുന്ന് എത്തും

> **Lead Summary:** **കോഴിക്കോട്: **നിപ ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ന് മരുന്ന് എത്തും.

## Article Content

**കോഴിക്കോട്: **നിപ ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ന് മരുന്ന് എത്തും.

മോണോക്ലോണല്‍ ആന്റിബോഡിയെന്ന മരുന്ന് ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുക. രോഗം സ്ഥീരികരിച്ച് 24 മണിക്കൂറിനുള്ളില്‍ മരുന്ന് നല്‍കണം.

സമ്പര്‍ക്ക പട്ടികയില്‍ ഹൈ റിസ്‌ക്കിലുള്ളവരുടെ എണ്ണത്തിന് അനുസരിച്ചാണ് മരുന്ന് എത്തിക്കുക. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 60 ഐസോലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചു. അതേസമയം, നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14കാരന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികില്‍സയിലാണ് കുട്ടി .

മന്ത്രി വീണ ജോര്‍ജ് മലപ്പുറത്ത് ക്യാംപ് ചെയ്താണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സമ്പര്‍ക്കത്തിലുളള 214 പേരുടെ പട്ടിക തയാറാക്കി. 14കാരനുമായി സമ്പര്‍ക്കമുണ്ടായിരുന്ന പനി ബാധിച്ച മറ്റൊരു കുട്ടിയുടെ സ്രവവും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഈ മാസം 10ന് പനി ബാധിച്ച 14കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററിലാണുളളത്.

രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ അച്ഛനും അമ്മയും അമ്മാവനും ഐസലേഷന്‍ വാര്‍ഡിലാണുളളത്. സമ്പര്‍ക്കമുളള 214 പേരുടെ പട്ടികയാണ് തയാറാക്കിയത്. ഇതില്‍ 60 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തിലുളളവരാണ്‌.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221676/for-the-treatment-of-a-child-infected-with-nipah-the-medicine-will-arrive-from-australia-today)