---
title: " നിപ വൈറസ് ; കോഴിക്കോട് ചികിത്സയിലായിരുന്ന 14 കാരന്‍ മരിച്ചു "
english_title: "Nipah virus; A 14-year-old man died while undergoing treatment in Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221723/nipah-virus-a-14-year-old-man-died-while-undergoing-treatment-in-kozhikode"
published_at: "2024-07-21T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669cb63498300_avirus.jpg"
keywords: []
---

#  നിപ വൈറസ് ; കോഴിക്കോട് ചികിത്സയിലായിരുന്ന 14 കാരന്‍ മരിച്ചു 

> **Lead Summary:** **കോഴിക്കോട് :** നിപ വൈറസ് ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെന്പ്രശേരി സ്വദേശിയായ14 കാരന്‍ മരിച്ചു.

## Article Content

**കോഴിക്കോട് :** നിപ വൈറസ് ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെന്പ്രശേരി സ്വദേശിയായ14 കാരന്‍ മരിച്ചു.

ഇന്ന് രാവിലെ 11.30 തോടുകൂടി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം. ഇക്കഴിഞ്ഞ 15-ാം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ലിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്.

നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 14 കാരനുമായി സമ്പര്‍ക്കം ഉണ്ടായ ഒരാള്‍ക്കും രോഗലക്ഷണങ്ങളുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221723/nipah-virus-a-14-year-old-man-died-while-undergoing-treatment-in-kozhikode)