---
title: "പേരാമ്പ്രയില്‍ സി എന്‍ ജി ഫില്ലിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുക"
english_title: "CNG filling station to be set up at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221835/cng-filling-station-to-be-set-up-at-perambra"
published_at: "2024-07-21T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669d221f45194_citu.jpg"
keywords: []
---

# പേരാമ്പ്രയില്‍ സി എന്‍ ജി ഫില്ലിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുക

> **Lead Summary:** **പേരാമ്പ്ര: **പട്ടണം കേന്ദ്രീകരിച്ച് നിരവധി സി എന്‍ ജി ഓട്ടോറിക്ഷകളാണ് സര്‍വ്വീസ് നടത്തി കൊണ്ടിരിക്കുന്നത്. ദീര്‍ഘ ദൂരം യാത്ര ചെയ്ത് ഉള്ളിയേരി, കുറ്റ്യാടി പട്ടണങ്ങളില്‍ എത്തിയാല്‍ മാത്രമേ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ സാധിക്കുകയുള്ളു.

## Article Content

**പേരാമ്പ്ര: **പട്ടണം കേന്ദ്രീകരിച്ച് നിരവധി സി എന്‍ ജി ഓട്ടോറിക്ഷകളാണ് സര്‍വ്വീസ് നടത്തി കൊണ്ടിരിക്കുന്നത്. ദീര്‍ഘ ദൂരം യാത്ര ചെയ്ത് ഉള്ളിയേരി, കുറ്റ്യാടി പട്ടണങ്ങളില്‍ എത്തിയാല്‍ മാത്രമേ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ സാധിക്കുകയുള്ളു.

ഇതിനായി ജോലിയുടെ വലിയ സമയം മാറ്റി വെക്കേണ്ടി വരികയും കൂടാതെ വരുമാന നഷ്ടം ഉണ്ടാവുകയും ചെയ്യുന്നു. ഈ വിഷയത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഓട്ടോ ടാക്‌സിലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ CITU പേരാമ്പ്ര ഏരിയാ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. സി ഐ ടി യു ഏരിയാ സെക്രട്ടറി കെ.സുനില്‍ഉദ്ഘാടനം ചെയ്തു.

സി.എം സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഒ.ടിരാജു ,സി.സിദാസന്‍ , കെ. അഭിലാഷ് എന്നിവര്‍ സംസാരിച്ചു. സി.കെ. പ്രമോദ് സ്വാഗതം പറഞ്ഞു. പ്രൊഫ:നരേന്ദ്രപ്രസാദ് ഇന്റര്‍നാഷണല്‍ഷോട്ട് ഫിലിം അവാര്‍ഡ് നേടിയ മോട്ടോര്‍ തൊഴിലാളി അഭിനേഷിനെ യോഗത്തില്‍ വെച്ച് ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221835/cng-filling-station-to-be-set-up-at-perambra)