---
title: "ഡിവോട്ട്  ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍  ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Oommen Chandy Memorial Organized Under The Auspices Of Divot Vote Charitable Trust"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221837/oommen-chandy-memorial-organized-under-the-auspices-of-divot-vote-charitable-trust"
published_at: "2024-07-21T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669d2626a2ce1_ummen_2.jpg"
keywords: []
---

# ഡിവോട്ട്  ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍  ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **കോഴിക്കോട്: **ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേ 'ജീവകാരുണ്യ പ്രവര്‍ത്തനം' എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തി രൂപീകരിച്ചിട്ടുള്ള ഡിവോട്ട് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട്: **ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേ 'ജീവകാരുണ്യ പ്രവര്‍ത്തനം' എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തി രൂപീകരിച്ചിട്ടുള്ള ഡിവോട്ട് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.

നമുക്കു ചുറ്റും വിവിധ പ്രദേശങ്ങളിലായി പ്രയാസമനുഭവിക്കുന്ന 'അയല്‍വാസി'ക്ക് കൂട്ടായി ഒന്നിക്കാം എന്ന ലക്ഷ്യത്തോടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കിയ ഉമ്മന്‍ചാണ്ടിയുടെ നാമഥേയത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡിവോട്ട് ചാരിറ്റബിള്‍ ട്രസ്റ്റ്. അശണര്‍ക്കും ആലംബഹീനര്‍ക്കും തങ്ങളാല്‍ കഴിയുന്ന കര്‍മ്മങ്ങള്‍ ഏറ്റെടുത്ത് ചെയ്തു കൊടുക്കുന്നതിനായ് പേരാമ്പ്ര നിയോജക മണ്ഡലം ആസ്ഥാനമായി ട്രസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.

10 പഞ്ചായത്തുകളിലും ഓരോ കോര്‍ഡിനേറ്റര്‍മാരുടെ കീഴില്‍ വിവിധ തൊഴിലുകളില്‍ വൈധക്ത്യമുള്ള 10 കര്‍മ്മ ഭടന്മാരുടെ സേനക്ക് രൂപം നല്‍കിയാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. ദയാ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ഫാത്തിമ മിന്‍ഹയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്ര മന്ത്രിയും കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് ചെയര്‍മാന്‍ ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ട്രസ്റ്റ് അംഗങ്ങള്‍ക്കുള്ള ടീഷര്‍ട്ടിന്റെ പ്രകാശനവും വിതരണം നടത്തി. ഡിസിസി സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, ഇ.വി. രാമചന്ദ്രന്‍, പി.കെ. രാഗേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധു കൃഷ്ണന്‍, എം. സൈറാബാനു, വി. ആലീസ് മാത്യു, പി.സി. രാധാകൃഷ്ണന്‍, ജോസ് കാരിവേലി, വി.ബി. രാജേഷ്, വി.പി. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

കണ്‍വീനര്‍ ഇ.പി. മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിന് മോഹന്‍ദാസ് ഓണിയില്‍ നന്ദിയും പറഞ്ഞു. പുഷ്പാര്‍ച്ചനക്ക് വി.വി ദിനേശന്‍, വിനോദന്‍ കല്ലൂര്‍, ബാബു തത്തക്കാടന്‍, പി.എം പ്രകാശന്‍, പി.എസ് സുനില്‍കുമാര്‍, റഫീഖ് കല്ലോത്ത്, പ്രജിത്ത് കീഴരിയൂര്‍, സന്തോഷ് സുധര്‍മ്മന്‍, എ. ബാലകൃഷ്ണന്‍, അഷറഫ് മാളിക്കണ്ടി, റഫീഖ് തുറയൂര്‍, ബാബു കൂനം തടത്തില്‍, മഹിമ രാഘവന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221837/oommen-chandy-memorial-organized-under-the-auspices-of-divot-vote-charitable-trust)