---
title: "  മാങ്ങാട്ടിടം മട്ടിപ്രത്ത് ക്വാറിയിലേക്ക്  മണ്ണിടിഞ്ഞ് സമീപത്തെ  വീടുകള്‍ തകര്‍ന്നു"
english_title: "  Nearby houses destroyed due to landslide at Mangattidam Mattiprath quarry"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221846/nearby-houses-destroyed-due-to-landslide-at-mangattidam-mattiprath-quarry"
published_at: "2024-07-21T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669d2c83c04b6_veed_.jpg"
keywords: []
---

#   മാങ്ങാട്ടിടം മട്ടിപ്രത്ത് ക്വാറിയിലേക്ക്  മണ്ണിടിഞ്ഞ് സമീപത്തെ  വീടുകള്‍ തകര്‍ന്നു

> **Lead Summary:** കണ്ണൂര്‍: മാങ്ങാട്ടിടം മട്ടിപ്രത്ത് ക്വാറിയിലേക്ക് മണ്ണിടിഞ്ഞ് സമീപത്തെ വീടുകള്‍ തകര്‍ന്നു. മട്ടിപ്രം സ്വദേശി ബാബുവിന്റെ വീട് പൂര്‍ണ്ണമായും രണ്ടു വീടുകള്‍ ഭാഗികമായുമാണ് തകര്‍ന്നത് .

## Article Content

കണ്ണൂര്‍: മാങ്ങാട്ടിടം മട്ടിപ്രത്ത് ക്വാറിയിലേക്ക് മണ്ണിടിഞ്ഞ് സമീപത്തെ വീടുകള്‍ തകര്‍ന്നു. മട്ടിപ്രം സ്വദേശി ബാബുവിന്റെ വീട് പൂര്‍ണ്ണമായും രണ്ടു വീടുകള്‍ ഭാഗികമായുമാണ് തകര്‍ന്നത് .

ക്വാറയിലെ വെള്ളക്കെട്ടിലേക്ക് വന്‍തോതില്‍ മണ്ണിടിഞ്ഞാണ് അപകടം. ഒരാളെ പരുക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാബുവിന്റെ ഭാര്യ ലീലയ്ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ പശുവിനെ കറക്കാന്‍ ബാബു പുറത്തിറങ്ങിയിരുന്നതിനാല്‍ പരിക്കേറ്റില്ല. വീട് പൂര്‍ണ്ണമായും തകര്‍ന്നു.

200 മീറ്ററോളം താഴെയുള്ള രണ്ട് കോണ്‍ക്രീറ്റ് വീടുകള്‍ക്ക് മുകളില്‍ വരെ പാറക്കല്ലുകള്‍ കുതിച്ചെത്തി. കോണ്‍ക്രീറ്റ് അടര്‍ന്നുവീണു. വീടുകള്‍ താമസ യോഗ്യമല്ലാതായി. ഒരു ഓട്ടോറിക്ഷയും സ്‌കൂട്ടറും തകര്‍ന്നു. പ്രദേശത്തെ 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനാണ് തീരുമാനം. ആളപായം .കുറഞ്ഞതിന്റെ ആശ്വാസത്തിലാണ്നാട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221846/nearby-houses-destroyed-due-to-landslide-at-mangattidam-mattiprath-quarry)