---
title: "റോഡു പണിയിലെ ക്രമക്കേട് അന്വേഷിക്കണം"
english_title: "Irregularities in road work should be investigated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221848/irregularities-in-road-work-should-be-investigated"
published_at: "2024-07-21T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669d2f67c10c9_road.jpg"
keywords: []
---

# റോഡു പണിയിലെ ക്രമക്കേട് അന്വേഷിക്കണം

> **Lead Summary:** **പേരാമ്പ്ര:** അത്തോളി - ഉള്ള്യേരി - കുറ്റ്യാടി റോഡിലെ അടിയന്തിര അറ്റകുറ്റപണിയെന്ന നിലയില്‍ കുഴികള്‍ അടച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ പെയ്ത മഴയില്‍ തന്നെ ഏതാണ്ട് മുഴുവനും ഒലിച്ചുപോകാനിടയായത് വലിയ ക്രമക്കേടിന്റെ ഫലമായിട്ടാണെന്നും ഇതിന്റെ മറവില്‍ നടന്ന വന്‍ അഴിമതിയെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് പേരാമ്പ്ര ജെ.പി കള്‍ച്ചറല്‍ സെന്റര്‍ നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** അത്തോളി - ഉള്ള്യേരി - കുറ്റ്യാടി റോഡിലെ അടിയന്തിര അറ്റകുറ്റപണിയെന്ന നിലയില്‍ കുഴികള്‍ അടച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ പെയ്ത മഴയില്‍ തന്നെ ഏതാണ്ട് മുഴുവനും ഒലിച്ചുപോകാനിടയായത് വലിയ ക്രമക്കേടിന്റെ ഫലമായിട്ടാണെന്നും ഇതിന്റെ മറവില്‍ നടന്ന വന്‍ അഴിമതിയെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് പേരാമ്പ്ര ജെ.പി കള്‍ച്ചറല്‍ സെന്റര്‍ നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് വല്‍സന്‍ എടക്കോടന്‍ അദ്ധ്യക്ഷനായിരുന്നു ജില്ലാ കോഡിനേറ്റര്‍ അഡ്വ: രാജീവന്‍ മല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു ജനല്‍ സിക്രട്ടറി കെ.ജി.രാമനാരായണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  കെ.രാജന്‍, പി.സി.സതീഷ്, രജീഷ് കിഴക്കയില്‍, എ.കെ.അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ മെമ്പര്‍ഷിപ്പ് വിതരണം ചെയ്യാനും ഒക്ടോബര്‍ ആദ്യവാരത്തില്‍ വാര്‍ഷിക സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221848/irregularities-in-road-work-should-be-investigated)