---
title: "കൈപ്രം കാക്കക്കുനി സ്റ്റേഡിയത്തില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം പതിവാകുന്നു "
english_title: "Anti-social harassment is common at Kaipram Kakkakuni Stadium"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22191/anti-social-harassment-is-common-at-kaipram-kakkakuni-stadium"
published_at: "2022-01-22T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ec351960cfd_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കൈപ്രം കാക്കക്കുനി സ്റ്റേഡിയത്തില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം പതിവാകുന്നു 

> **Lead Summary:** **പേരാമ്പ്ര **: കൈപ്രം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയില്‍ ഉള്ള കൈപ്രം കാക്കക്കുനി സ്റ്റേഡിയത്തില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം പതിവാകുന്നു.

## Article Content

**പേരാമ്പ്ര **: കൈപ്രം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയില്‍ ഉള്ള കൈപ്രം കാക്കക്കുനി സ്റ്റേഡിയത്തില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം പതിവാകുന്നു.

കഴിഞ്ഞ ദിവസം ഗ്രൗണ്ടില്‍ കമ്പികള്‍ അടിച്ചു കയറ്റിയ നിലയില്‍ കാണപ്പെട്ടു. ഗ്രൗണ്ടില്‍ കളിയ്ക്കാന്‍ ഇറങ്ങിയ നിരവധി പേര്‍ക്ക് പരിക്ക് പറ്റി . കൂടാതെ ബിയര്‍ ബോട്ടിലുകള്‍, മദ്യ കുപ്പികള്‍ എന്നിവ ഗ്രൗണ്ടില്‍ പൊട്ടിച്ചിടുന്നതും പാതിവ് കാഴ്ച്ചയാണ്.

ഗ്രൗണ്ടില്‍ അനധികൃതമായി വാഹനം കയറ്റി അഭ്യാസപ്രകടനം നടത്തുന്നതും പതിവായി കൊണ്ടിരിക്കുന്നു. ഇത് സമീപവാസികള്‍ക്കും കൃഷിക്കാര്‍ക്കും പൊതു ശല്യമായി മാറിയിരിക്കുകയാണ്.

ഇതിനെതിരെ ശക്തമായ നടപടികള്‍ ആവിശ്യപ്പെട്ട് സമീപവാസികളും, നാട്ടുകാരും ഫുട്‌ബോള്‍ ക്ലബ് കാക്കക്കുനിയും പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22191/anti-social-harassment-is-common-at-kaipram-kakkakuni-stadium)