---
title: "മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന; സിഗ്‌നല്‍ ലഭിച്ച രണ്ടിടത്തും ലോറിയില്ല "
english_title: "metal detector inspection; No lorry at both signaled places"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222052/metal-detector-inspection-no-lorry-at-both-signaled-places"
published_at: "2024-07-22T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e41a965786_arjun.jpg"
keywords: []
---

# മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന; സിഗ്‌നല്‍ ലഭിച്ച രണ്ടിടത്തും ലോറിയില്ല 

> **Lead Summary:** **ബാംഗളൂരു: **ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ പ്രതീക്ഷ നല്‍കുന്ന സിഗ്‌നല്‍ ലഭിച്ചിരുന്നു. എന്നാല്‍ സിഗ്‌നല്‍ ലഭിച്ച രണ്ടിടത്തും ലോറി കണ്ടെത്താനായില്ല എന്ന് ദൗത്യ സംഘം അറിയിച്ചു.

## Article Content

**ബാംഗളൂരു: **ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ പ്രതീക്ഷ നല്‍കുന്ന സിഗ്‌നല്‍ ലഭിച്ചിരുന്നു. എന്നാല്‍ സിഗ്‌നല്‍ ലഭിച്ച രണ്ടിടത്തും ലോറി കണ്ടെത്താനായില്ല എന്ന് ദൗത്യ സംഘം അറിയിച്ചു.

എട്ട് മീറ്റര്‍ താഴ്ച്ചയില്‍ മെറ്റല്‍ സാന്നിധ്യമെന്നായിരുന്നു സിഗ്‌നല്‍. 8 മീറ്റര്‍ വരെ പരിശോധന നടത്താനാകുന്ന റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്‌നല്‍ ലഭിച്ചത്. പക്ഷേ ഫലമുണ്ടായില്ല.

നിര്‍ണായകമെന്ന് കരുതിയിരുന്ന രണ്ട് സ്ഥലങ്ങളിലേയും പരിശോധന പൂര്‍ത്തിയായി. സിഗ്‌നല്‍ ലഭിച്ചിടത്ത് വാഹനം കാണാത്ത സാഹചര്യത്തില്‍ പുഴയുടെ പരിസരത്ത് പരിശോധനകള്‍ വ്യാപിപ്പിക്കാനാണ് സാധ്യത.

പ്രദേശത്ത് ലോഹനിക്ഷേപങ്ങളുണ്ടെന്ന് സൂചനയുണ്ട്. ലോഹസാന്നിധ്യമുണ്ടെന്ന തരത്തില്‍ സിഗ്‌നല്‍ ലഭിച്ചത് ഈ നിക്ഷേപങ്ങളുടെ സാന്നിധ്യം കൊണ്ടാകാമെന്നാണ് കരുതുന്നത്.

ഇന്നലെ റഡാര്‍ സിഗ്‌നലുകള്‍ ലഭിച്ചയിടങ്ങളില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്താനായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222052/metal-detector-inspection-no-lorry-at-both-signaled-places)