---
title: "ആവളയില്‍ പ്രവാസിയുടെ വീട് അടിച്ചു തകര്‍ത്തു"
english_title: "Expat's House Vandalised In Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222113/expats-house-vandalised-in-avala"
published_at: "2024-07-22T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e7c44d4c83_dooor.jpg"
keywords: []
---

# ആവളയില്‍ പ്രവാസിയുടെ വീട് അടിച്ചു തകര്‍ത്തു

> **Lead Summary:** **ആവള: **കഴിഞ്ഞദിവസമാണ് ഗള്‍ഫില്‍ ജോലിചെയ്യുന്ന ആവളയിലെ ചാലില്‍മൊയ്തു എന്ന വ്യക്തിയുടെ ആള്‍ താമസം ഇല്ലാത്ത വീട് അക്രമികള്‍ അടിച്ചുതകര്‍ത്തത്.

## Article Content

**ആവള: **കഴിഞ്ഞദിവസമാണ് ഗള്‍ഫില്‍ ജോലിചെയ്യുന്ന ആവളയിലെ ചാലില്‍മൊയ്തു എന്ന വ്യക്തിയുടെ ആള്‍ താമസം ഇല്ലാത്ത വീട് അക്രമികള്‍ അടിച്ചുതകര്‍ത്തത്.

വീടിന്റെ 4 ഭാഗത്തുമുള്ള ജനല്‍ചില്ലുകള്‍,വാതിലുകള്‍, ഇലക്ടിസിറ്റി മെയിന്‍സ്വിച്ച്, മീറ്റര്‍റീഡര്‍, വാട്ടര്‍ടാങ്ക് തുടങ്ങി സകലതും അക്രമികള്‍ അടിച്ചുതകര്‍ത്തു. കൂടാതെ കിണട്ടില്‍ വിഷം കലര്‍ത്തിയമിശ്രിതം ഒഴിച്ചതായും സംശയിക്കുന്നു.

കഴിഞ്ഞ ദിവസം രാത്രി പെയ്ത കോരിച്ചൊരിയുന്ന മഴയെ മറയാക്കിയാണ് ഈ ക്രൂരകൃത്യം നടത്തിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മേപ്പയൂര്‍ പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222113/expats-house-vandalised-in-avala)