---
title: "രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Blood donation camp organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222114/blood-donation-camp-organized"
published_at: "2024-07-22T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e801e88c4b_camp2.jpg"
keywords: []
---

# രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര : **നന്മ സ്വയം സഹായ സംഘവും ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പ് കേരളയും, MVR ക്യാന്‍സര്‍ സെന്ററും സംയുക്തമായി ആക്കുപറമ്പില്‍ വെച്ച് 21/7/24ന് രക്തദാന ക്യാമ്പ് നടത്തി.

## Article Content

**പേരാമ്പ്ര : **നന്മ സ്വയം സഹായ സംഘവും ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പ് കേരളയും, MVR ക്യാന്‍സര്‍ സെന്ററും സംയുക്തമായി ആക്കുപറമ്പില്‍ വെച്ച് 21/7/24ന് രക്തദാന ക്യാമ്പ് നടത്തി.

നന്മ സ്വയം സഹായസംഘം പ്രസിഡന്റ് സെക്രട്ടറിമാരായ സുരേഷ് കെ എം, ഷിജു കെ പി എന്നിവര്‍ രക്തദാനം ചെയ്തു കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ബീ പോസിറ്റീവ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ജനറല്‍ സെക്രട്ടറി കെ.എം സജിന്‍  , ജോയിന്‍ സെക്രട്ടറി  ബി.എസ്സ്ശിവകൃഷ്ണ  , വൈസ് പ്രസിഡന്റ്  വിഷ്ണു പ്രസാദ്, എ.ടി പ്രഭീഷ് , അഭിലാഷ് കണ്ടോത്ത് എന്നിവരും കോര്‍ഡിനേറ്റര്‍മാരായ ,  വൈശാഖ്  സാരഗ് , കെ ഫാദിയ മറിയം , ബറത്ത് സുല്‍ഫിഖര്‍, ടി.സി സൗദ , ശില്പ ബി, എ.കെ നിഖില്‍  എന്നിവരും ക്യാമ്പില്‍ പങ്കെടുത്തു.

സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ക്യാമ്പില്‍ രക്തദാനം ചെയ്തു. 64ഓളം പേര്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 50 പേരുടെ രക്തദാനം വിജയകരമായി പൂര്‍ത്തീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222114/blood-donation-camp-organized)