നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം

നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ്  തെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം
Jul 23, 2024 01:26 PM | By SUBITHA ANIL

നാദാപുരം : വിവാദത്തെ തുര്‍ന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  സ്ഥാനത്ത് നിന്ന് രാജിവെച്ച അഖില മര്യാട്ട് യുഡിഎഫിലെ 14 അംഗങ്ങളുടെയും പിന്തുണയോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ 11 ന് ആരംഭിച്ച നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിഷാ മനോജിന് എട്ട് വോട്ട് ലഭിച്ചു.

കോണ്‍ഗ്രസിലെ റീന കിണമ്പ്രമ്മലാണ് അഖിലയുടെ പേര് നിര്‍ദ്ദേശിച്ചത്. പി. വാസു പിന്‍താങ്ങി. സിപിഐ എമ്മിലെ ടി. ലീനയാണ് നിഷാമനോജിന്റെ പേര് നിര്‍ദ്ദേശിച്ചത്. എ ദിലീപ് കുമാര്‍ പിന്‍താങ്ങി. റിട്ടേണിംഗ് ഓഫീസറായി നാദാപുരം എഇഒ രാജീവന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും വിപ്പ് റിട്ടേണിംഗ് ഓഫീസര്‍ വായിച്ചു.

മുസ്ലിം ലീഗ് നിലപാട് അറിയിച്ച് ഇന്ന് രാവിലെ പാര്‍ട്ടി ജനപ്രതിനിധികളായ 14 പേരെയും അറിയിച്ച് വിപ്പ് നല്‍കിയിരുന്നു. മര്യാട്ടിനെ വീണ്ടും മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വിയോജിപ്പ് അറിയിച്ച മുസ്ലിം ലീഗ് ഇന്നലെ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ ജനപ്രതിനിധികളുടെയും നേതാക്കളുടെയും യോഗം ചേര്‍ന്നിരുന്നു.

ഡിസിസി ആവശ്യത്തെ തുടര്‍ന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ്  എം.എ റസാഖ് പങ്കെടുത്താണ് ഇന്നലെ നാദാപുരം ലീഗ് ഹൗസില്‍ യോഗം ചേര്‍ന്നത്. മുസ്ലിം ലീഗ് നാദാപുരം പഞ്ചായത്ത് കമ്മറ്റിയാണ് തങ്ങളുടെ വിയോജിപ്പ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.

സമൂഹമാധ്യമത്തിലൂടെ ഉയര്‍ന്നുവന്ന ചില കാര്യങ്ങളിലെ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് അഖില മര്യാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന അഖില മര്യാട്ട് തല്‍സ്ഥാനത്തുനിന്നും സ്വയം രാജി വെച്ചത്. അതിനെ തുടര്‍ന്ന് പ്രസ്തുത വിഷയത്തെ കുറിച്ച് അന്വേഷിക്കുന്നതിനായ് ഡിസിസി വൈസ് പ്രസിഡന്റ് പി.കെ. ഹബീബ്, ഡിസിസി ജനറല്‍ സെക്രട്ടറി പ്രമോദ് കക്കട്ടില്‍ എന്നിവരടങ്ങുന്ന ഒരു കമ്മീഷനെ ഡിസിസി നിയമിച്ചിരുന്നു.

അഖില മര്യാട്ട് ഈ വിഷയത്തില്‍ ഒരു തരത്തിലും കുറ്റക്കാരിയല്ലെന്നും അവര്‍ ചതിക്കപ്പെടുകയാണ് ഉണ്ടായതെന്നും ബോധ്യപ്പെട്ടിരിക്കുന്നതായി കമ്മീഷന്‍ അംഗങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഷയത്തില്‍ അഖില മര്യാട്ട് ഇരയാണെന്നും അവരോടൊപ്പം പാര്‍ട്ടിയും പൊതു സമൂഹവും ഉറച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

ഒരു തരത്തിലുള്ള കുറ്റവും തെറ്റും അഖിലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ ഒരു വേട്ടക്കാരനാല്‍ വഞ്ചിക്കപ്പെടുകയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് നടന്ന നാദാപുരം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പില്‍ അഖില മര്യാട്ടിനെ വീണ്ടും മത്സരിപ്പിക്കുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചത്.

Nadapuram Gram Panchayath Vice. Presidential election; UDF candidate wins

Next TV

Related Stories
സെക്‌സ് ലഹരിക്കെണി; കുറ്റ്യാടിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

May 31, 2025 12:29 PM

സെക്‌സ് ലഹരിക്കെണി; കുറ്റ്യാടിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

കുറ്റ്യാടിയില്‍ യുവാവിനെയും ഭാര്യയെയും ബന്ധപ്പെടുത്തി ഗുരുതര ആരോപണം...................... പെണ്‍കുട്ടികളെയും പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെയും...

Read More >>
പുനരുപയോഗം അഭിമാനമാണ് റിയൂസ് ഹീറോസ് - റിയല്‍ ഹീറോസ് ക്യാമ്പയിനുമായി ശുചിത്വ മിഷന്‍

May 30, 2025 08:39 PM

പുനരുപയോഗം അഭിമാനമാണ് റിയൂസ് ഹീറോസ് - റിയല്‍ ഹീറോസ് ക്യാമ്പയിനുമായി ശുചിത്വ മിഷന്‍

വിദ്യാര്‍ത്ഥി ലോകം പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍...

Read More >>
ചക്കിട്ടപാറയില്‍ ചുഴലിക്കാറ്റ്: വന്‍ നാശനഷ്ടം

May 30, 2025 04:46 PM

ചക്കിട്ടപാറയില്‍ ചുഴലിക്കാറ്റ്: വന്‍ നാശനഷ്ടം

ചക്കിട്ടപാറ പഞ്ചായത്തില്‍ ഇന്നലെ രാത്രി പത്തരയോടെയുണ്ടായ...

Read More >>
ഓര്‍മ പാലിയേറ്റീവ് ന്യൂസ് പേപ്പര്‍ ചാലഞ്ചിന് തുടക്കമായി

May 30, 2025 03:17 PM

ഓര്‍മ പാലിയേറ്റീവ് ന്യൂസ് പേപ്പര്‍ ചാലഞ്ചിന് തുടക്കമായി

ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ഓര്‍മ പാലിയേറ്റീവ് കെയര്‍ ധനശേഖരണാര്‍ത്ഥം...

Read More >>
 ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദരവ് ഒരുക്കി അസറ്റ് പേരാമ്പ്ര

May 30, 2025 01:48 PM

ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദരവ് ഒരുക്കി അസറ്റ് പേരാമ്പ്ര

പേരാമ്പ്ര നിയോജ മണ്ഡലത്തില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംസ് തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച...

Read More >>
  ജീവനം പ്രതിഭ സംഗമം ഇന്ന് നരയംകുളത്ത്

May 30, 2025 01:06 PM

ജീവനം പ്രതിഭ സംഗമം ഇന്ന് നരയംകുളത്ത്

പ്രശസ്ത ഗാന രചയിതാവ് രമേശ് കാവില്‍ ഉദ്ഘാടനം...

Read More >>
Top Stories