---
title: "പി.സി. രാധാകൃഷ്ണന്റെ ചരമവാര്‍ഷികം ജൂലായ് 27 ന് പേരാമ്പ്രയില്‍ ആചരിക്കുന്നു"
english_title: "P.C. Radhakrishnan's death anniversary is observed on July 27 in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222255/pc-radhakrishnans-death-anniversary-is-observed-on-july-27-in-perambra"
published_at: "2024-07-23T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f6e5bc3c26_pc.JPG"
keywords: []
---

# പി.സി. രാധാകൃഷ്ണന്റെ ചരമവാര്‍ഷികം ജൂലായ് 27 ന് പേരാമ്പ്രയില്‍ ആചരിക്കുന്നു

> **Lead Summary:** **പേരാമ്പ്ര:** പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും ദേശീയ കര്‍ഷ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന പി.സി. രാധാകൃഷ്ണന്റെ പതിനാറാം ചരമവാര്‍ഷികം ജൂലായ് 27 ന് പേരാമ്പ്ര മില്ലേനിയം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും ദേശീയ കര്‍ഷ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന പി.സി. രാധാകൃഷ്ണന്റെ പതിനാറാം ചരമവാര്‍ഷികം ജൂലായ് 27 ന് പേരാമ്പ്ര മില്ലേനിയം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡികെടിഎഫ് കോഴിക്കോട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുന്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡികെടിഎഫ് ജില്ലാ പ്രസിഡണ്ട് പി.എം മനോജ്കുമാര്‍ പാലങ്ങാട് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. കെ. പ്രവീണ്‍ കുമാര്‍ (ഡിസിസി പ്രസിഡണ്ട് കോഴിക്കോട്) മുഖ്യാതിഥിയായിരിക്കും.

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യന്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍ ഡിസിസി പ്രസിഡണ്ട് കെ.സി. അബു, ഡികെടിഎഫ് സംസ്ഥാന പ്രസിഡണ്ട് യു.വി. ദിനേശ് മണി, കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീധരന്‍ മേനാച്ചേരി, ഡിസിസി സെക്രട്ടറി രാജന്‍ മരുതേരി, ഡിസിസി സെക്രട്ടറി പി.കെ. രാഗേഷ്, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ. മധുകൃഷ്ണന്‍, മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തണ്ടോറ ഉമ്മര്‍ എന്നിവര്‍ പങ്കെടുക്കുന്നു.

സ്വാഗതസംഘം ചെയര്‍മാന്‍ പി.സി. രാധാകൃഷ്ണന്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മഹിമ രാഘവന്‍ നായര്‍ നന്ദിയും രേഖപ്പെടുത്തും. വാര്‍ത്ത സമ്മേളനത്തില്‍ ഡികെടിഎഫ് ജില്ല പ്രസിഡന്റ് പി.കെ. മനോജ് കുമാര്‍, സ്വാഗത സംഘം ചെയര്‍മാന്‍ പി.സി. രാധാകൃഷ്ണന്‍, കണ്‍വീനര്‍ മഹിമ രാഘവന്‍ നായര്‍, ടി. ഹരിദാസന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222255/pc-radhakrishnans-death-anniversary-is-observed-on-july-27-in-perambra)