---
title: "അന്താരാഷ്ട്ര റിവര്‍ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി"
english_title: "Preparations for the International River Festival have been completed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222363/preparations-for-the-international-river-festival-have-been-completed"
published_at: "2024-07-23T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fce24917a7_green.jpg"
keywords: []
---

# അന്താരാഷ്ട്ര റിവര്‍ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

> **Lead Summary:** **ചക്കിട്ടപാറ: **ജൂലൈ 25 ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മീന്‍ തുള്ളിപാറയില്‍ വെച്ച്‌നടക്കുന്ന അന്താരാഷ്ട്ര റിവര്‍ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

## Article Content

**ചക്കിട്ടപാറ: **ജൂലൈ 25 ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മീന്‍ തുള്ളിപാറയില്‍ വെച്ച്‌നടക്കുന്ന അന്താരാഷ്ട്ര റിവര്‍ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

25 വിദേശ രാജ്യങ്ങളില്‍ നിന്നും കായക്കിംഗ് മത്സരത്തിനെത്തുന്ന പുരുഷ വനിത താരങ്ങളെ രാവിലെ 9 മണിക്ക് വാദ്യ മേളങ്ങളോടെ കേരളവേഷം ധരിച്ച നൂറുകണക്കിന് വനിതകളും ബഹുജനങ്ങളും ചേര്‍ന്ന് സ്വീകരിക്കും ആയിരങ്ങള്‍ ഒഴുകിയെത്തുന്ന ഫെസ്റ്റിവല്‍ ജനകീയ ഉത്സവം ആക്കാന്‍ നാട് ഒരുങ്ങി കഴിഞ്ഞു.

ഫെസ്റ്റിവല്‍ നടക്കുന്ന മീന്‍തുള്ളി പാറയും പരിസരവും ബഹുജനങ്ങളുടെ പങ്കാളിത്തോടെ ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം.എം പ്രദീപന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.കെ ശശി, ഇ.എം ശ്രീജിത്ത്, എം.പി പ്രകാശന്‍, വിനിഷ ദിനേശന്‍, വിനീത മനോജ്, കെ.പി കുഞ്ഞി ക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222363/preparations-for-the-international-river-festival-have-been-completed)