---
title: "ബാലന്‍ മാണിക്കോത്തിനെ അനുസ്മരിച്ചു"
english_title: "Balan remembers Manikkoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222367/balan-remembers-manikkoth"
published_at: "2024-07-23T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fd18d224ae_ood.jpg"
keywords: []
---

# ബാലന്‍ മാണിക്കോത്തിനെ അനുസ്മരിച്ചു

> **Lead Summary:** **ആവള: **ആവളയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവും, കോണ്‍ഗ്രസ് നേതാവും, എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ ഭാരവാഹിയുമായിരുന്ന മാണിക്കോത്ത് ബാലന്റെ 2-ാം ചരമ വാര്‍ഷിക ദിനാചരണം പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം, ഫോട്ടോ അനാച്ഛാദനം തുടങ്ങിയ പരിപാടികളോടെ നടന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച പരിപാടിയില്‍ വിജയന്‍ ആവള അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ആവള: **ആവളയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവും, കോണ്‍ഗ്രസ് നേതാവും, എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ ഭാരവാഹിയുമായിരുന്ന മാണിക്കോത്ത് ബാലന്റെ 2-ാം ചരമ വാര്‍ഷിക ദിനാചരണം പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം, ഫോട്ടോ അനാച്ഛാദനം തുടങ്ങിയ പരിപാടികളോടെ നടന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച പരിപാടിയില്‍ വിജയന്‍ ആവള അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍.പി. ഷോബിഷ് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ടി. പി. നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ എസ്  എസ് പി എ നേതാവ് കണാരന്‍ വാളിയില്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വി ദാമോദരന്‍, ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി. ഗോപാലന്‍, സംസ്‌കാര സാഹിതി നിയോജക മണ്ഡലം ട്രഷറര്‍ എന്‍.കെ എടക്കയില്‍, മേപ്പയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ ഏ.കെ ഉമ്മര്‍, ഇ പ്രദീപ് കുമാര്‍, മണ്ഡലം സെക്രട്ടറി പിലാക്കാട്ട് ശങ്കരന്‍, രവീന്ദ്രന്‍ കിഴക്കയില്‍, ബാബു ചാത്തോത്ത്, തിരുവോത്ത് കുഞ്ഞിരാമന്‍ നായര്‍, ബഷീര്‍ കറുത്തെടുത്ത്, പ്രശാന്ത് നിരയില്‍, സോമന്‍ മാസ്റ്റര്‍, രവിക്കുറുപ്പ്, ബാബു നിരയില്‍, മൊയ്തു മലയില്‍ എന്നിവര്‍ സംസാരിച്ചു.

സുജിഷ് നല്ലൂര്‍ സ്വാഗതവും ശങ്കരന്‍ ഇ.എം നന്ദിയും പറഞ്ഞു. ദളിത് കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റി ചെറുവണ്ണൂര്‍ സി. ടി പ്രഭാകരക്കുറുപ്പ് സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ എം.കെ. സുരേന്ദ്രന്‍ മാസ്റ്റര്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. പി.പി ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222367/balan-remembers-manikkoth)