---
title: "ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികളുടെ ആശങ്കയകറ്റണം; കെപിഎസ്ടിഎ"
english_title: "Concerns of students without online learning facilities; KPSTA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22243/concerns-of-students-without-online-learning-facilities-kpsta"
published_at: "2022-01-23T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ecf8fb52de8_0000 WATERMARK.jpg"
keywords: []
---

# ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികളുടെ ആശങ്കയകറ്റണം; കെപിഎസ്ടിഎ

> **Lead Summary:** ** പേരാമ്പ്ര: **ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികളുടെ ആശങ്കയകറ്റണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ മുടക്കി കെ റെയില്‍ നടപ്പിലാക്കാന്‍ വ്യഗ്രത കാണിക്കുന്ന സര്‍ക്കാര്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളെ കണ്ടില്ലെന്ന് നടിക്കുകയാണ്.

## Article Content

** പേരാമ്പ്ര: **ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികളുടെ ആശങ്കയകറ്റണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ മുടക്കി കെ റെയില്‍ നടപ്പിലാക്കാന്‍ വ്യഗ്രത കാണിക്കുന്ന സര്‍ക്കാര്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളെ കണ്ടില്ലെന്ന് നടിക്കുകയാണ്.

വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് പഠനം മാറുമ്പോള്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ ക്ലാസിന് പുറത്താണെന്നും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ഇന്റര്‍നെറ്റും ഡിജിറ്റല്‍ പഠനോപകരണങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെപിഎസ്ടിഎ ചങ്ങരോത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ചങ്ങരോത്ത് എയുപി സ്‌കൂളില്‍ നടന്ന സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍കിഫില്‍ ഉദ്ഘാടനം ചെയ്തു. പി.കെ. വിനോദന്‍ അധ്യക്ഷത വഹിച്ചു. 

സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പി.കെ. പാര്‍ത്ഥന്‍, എം. സുലൈമാന്‍, കെ. ലതിക എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. കുന്നുമ്മല്‍ ഉപജില്ലാ സെക്രട്ടറി പി. സാജിദ്, വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, റിന്റോ സേവ്യര്‍, വി.പി. നിഷ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി അചനിത് ശ്രീ രാകേഷ് പ്രസിഡന്റായും റിന്റോ സേവ്യര്‍ സെക്രട്ടറിയായും കെ. സനില കുമാരിയെ ട്രഷററായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22243/concerns-of-students-without-online-learning-facilities-kpsta)