---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ മാറ്റിവെച്ചു "
english_title: "Perambra Taluk Hospital set aside the foundation ofstone of the new building"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222497/perambra-taluk-hospital-set-aside-the-foundation-ofstone-of-the-new-building"
published_at: "2024-07-24T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0a9184e8b4_hp.jpg"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ മാറ്റിവെച്ചു 

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രയിലെ ആധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിന്റെ തറകല്ലിടല്‍ ഓഗസ്റ്റ് 1 ലേക്ക് മാറ്റിവെച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അറിയിച്ചു. നാളെ നടക്കേണ്ടിയിരുന്ന ചടങ്ങാണ് മാറ്റിവെച്ചത്.

## Article Content

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രയിലെ ആധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിന്റെ തറകല്ലിടല്‍ ഓഗസ്റ്റ് 1 ലേക്ക് മാറ്റിവെച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അറിയിച്ചു. നാളെ നടക്കേണ്ടിയിരുന്ന ചടങ്ങാണ് മാറ്റിവെച്ചത്.

ആരോഗ്യവകുപ്പ് മന്ത്രി വീണജോര്‍ജാണ് തറകല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കാനിരുന്നത്. മന്ത്രിയുടെ ആരോഗ്യപരമായ കാരണങ്ങളാലാണ് ചടങ്ങ് ഓഗസ്റ്റ് 1 ലേക്ക് മാറ്റി നിശ്ചയിച്ചത്.

കൂടാതെ ചങ്ങരോത്ത് സിഡിഎസ് ഓഫീസ് ഉദ്ഘാടനം, പാലേരി ജനകീയ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പുതിയ കെട്ടടം ഉദ്ഘാടനം എന്നിവയും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222497/perambra-taluk-hospital-set-aside-the-foundation-ofstone-of-the-new-building)