---
title: "മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക് "
english_title: "The students were seriously injured after the wall fell at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222549/the-students-were-seriously-injured-after-the-wall-fell-at-kozhikkod"
published_at: "2024-07-24T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0d475684da_beech.JPG"
keywords: []
---

# മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് തെരുവത്ത് ബസാറില്‍ മതിലിടിഞ്ഞ് വീണ് അപകടം. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ സ്‌കൂളിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ലോറി മതിലില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് മതില്‍ ഇടിയാന്‍ കാരണം.

## Article Content

**കോഴിക്കോട്: **കോഴിക്കോട് തെരുവത്ത് ബസാറില്‍ മതിലിടിഞ്ഞ് വീണ് അപകടം. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ സ്‌കൂളിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ലോറി മതിലില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് മതില്‍ ഇടിയാന്‍ കാരണം.

കെട്ടിട മതില്‍ മഴയില്‍ കുതിര്‍ന്ന് ഏത് നിമിഷവും നിലം പതിക്കാവുന്ന നിലയിലായിരുന്നു. കുട്ടികളുടെ കൈക്കും കാലിനും തലയ്ക്കും ഗുരുതരമായ പരിക്കുണ്ട്. പരിക്കേറ്റ കുട്ടികളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222549/the-students-were-seriously-injured-after-the-wall-fell-at-kozhikkod)