---
title: "അഭിമാനതാരമായി നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് നിസാം "
english_title: "Mohammad Nizam from Naduvannur is the proud star"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22255/mohammad-nizam-from-naduvannur-is-the-proud-star"
published_at: "2022-01-23T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed07048e455_vvvv - Copy (3) - Copy copy.jpg"
keywords: []
---

# അഭിമാനതാരമായി നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് നിസാം 

> **Lead Summary:** ** നടുവണ്ണൂര്‍**: കോഴിക്കോട് സര്‍വകലാശാല ടീമിനെ അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ചാമ്പ്യന്‍ പട്ടത്തിലേക്ക് നയിച്ചതില്‍ നടുവണ്ണൂര്‍ സ്വദേശിയും.

## Article Content

** നടുവണ്ണൂര്‍**: കോഴിക്കോട് സര്‍വകലാശാല ടീമിനെ അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ചാമ്പ്യന്‍ പട്ടത്തിലേക്ക് നയിച്ചതില്‍ നടുവണ്ണൂര്‍ സ്വദേശിയും.

എലങ്കമല്‍ എടോത്ത് വീട്ടിലെ മുഹമ്മദ് നിസാമിന്റെ മിന്നും പ്രകടനമാണ് വിജയത്തിന് ആക്കം കൂട്ടിയത്. 32 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് കോഴിക്കോട് സര്‍വകലാശാല ടീം അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വോളിബോള്‍ കിരീടമണിഞ്ഞത്.

നടുവണ്ണൂര്‍ വോളി മഹിമയുടെ കുലപതി അച്ചുമാഷ്ടെ ശിഷ്യര്‍ പരീത് മാസ്റ്ററും അബ്ദുസ്സലാമുമാണ് പരിശീലനം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22255/mohammad-nizam-from-naduvannur-is-the-proud-star)