---
title: "അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തില്‍ നിര്‍ണായക വിവരം പുറത്ത് "
english_title: "Crucial information is out in the search mission for Arjun"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222569/crucial-information-is-out-in-the-search-mission-for-arjun"
published_at: "2024-07-24T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0e5f11be21_arjumm.JPG"
keywords: []
---

# അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തില്‍ നിര്‍ണായക വിവരം പുറത്ത് 

> **Lead Summary:** ** ബെംഗളൂരു: **കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തില്‍ നിര്‍ണായക വിവരം പുറത്ത്.

## Article Content

** ബെംഗളൂരു: **കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തില്‍ നിര്‍ണായക വിവരം പുറത്ത്.

ഷിരൂരിലെ ഗംഗാവലിയില്‍ നദിക്കടിയില്‍ നിന്ന് അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയെന്ന് ജില്ലാ പൊലീസ് മേധാവി വിവരം സ്ഥിരീകരിച്ചു. അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒന്‍പതാം ദിവസം എത്തുന്നതിനിടെയാണ് നിര്‍ണായക വിവരം പുറത്ത് വരുന്നത്.

ഇന്ന് രാത്രിയും തെരച്ചില്‍ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ഗംഗാവലി നദിയില്‍ നിന്ന് കഴിഞ്ഞ ദിവസം റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ സ്ഥലത്ത് നിന്നും ഇന്നലെ സോണാര്‍ സിഗ്‌നലും ലഭിച്ചിരുന്നു.

ബൂം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് നദിയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. മണ്ണ് എടുക്കല്‍ ഇപ്പോള്‍ വേഗത്തിലാക്കിയിട്ടുണ്ട്.

എക്‌സവേറ്റര്‍ ഉപയോഗിച്ച് 60 അടി വരെ ആഴത്തിലും നീളത്തിലും തെരച്ചില്‍ നടത്താന്‍ സാധിക്കും. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് തെരച്ചിലിന് വലിയ വെല്ലുവിളിയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222569/crucial-information-is-out-in-the-search-mission-for-arjun)