---
title: "നാളികേര കര്‍ഷക സമിതി കോഴിക്കോട് ജില്ല നേതൃസംഗമം "
english_title: "Coconut Farmers Committee Kozhikode District Leaders Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22273/coconut-farmers-committee-kozhikode-district-leaders-meeting"
published_at: "2022-01-23T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed2ecc40ef8_0000 WATERMARK.jpg"
keywords: []
---

# നാളികേര കര്‍ഷക സമിതി കോഴിക്കോട് ജില്ല നേതൃസംഗമം 

> **Lead Summary:** ** പേരാമ്പ്ര: **മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ മാതൃകയില്‍ തെങ്ങ് ഗവേഷണ കേന്ദ്രങ്ങള്‍ ഉണ്ടാവണമെന്നും, നാളികേര കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ അതുവഴി വിതരണം ചെയ്യണമെന്നും നാളികേര കര്‍ഷക സമിതി കോഴിക്കോട് ജില്ല നേതൃസംഗമം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര: **മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ മാതൃകയില്‍ തെങ്ങ് ഗവേഷണ കേന്ദ്രങ്ങള്‍ ഉണ്ടാവണമെന്നും, നാളികേര കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ അതുവഴി വിതരണം ചെയ്യണമെന്നും നാളികേര കര്‍ഷക സമിതി കോഴിക്കോട് ജില്ല നേതൃസംഗമം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

പേരാമ്പ്രയില്‍ നടന്ന നേതൃസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. എസ്‌സിഎഫ്എ ജില്ല പ്രസിഡന്റ് കീഴലത്ത് കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. കേരള യൂത്ത് ക്ലബ്ബ് സംസ്ഥാന അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിവേകാനന്ദ കിസാന്‍ കര്‍മ്മ പുരസ്‌കാരം നേടിയ കെ.എം. സുരേഷ് ബാബുവിനെ ചടങ്ങില്‍ ആദരിച്ചു.

പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഡിനേറ്റര്‍ പി. രാധാകൃഷ്ണന്‍, എസ്‌സിഎഫ്എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. സുരേഷ് ബാബു, മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, സന്തോഷ് പെരവച്ചേരി, മുജീബ് കോമത്ത്, കെ.പി. കൃഷ്ണവേണി, കെ.കെ. ദാസന്‍, ശ്രീനി നടുവത്തൂര്‍, എസ്‌സിഎഫ്എ ജില്ല ജനറല്‍ സെക്രട്ടറി കൊല്ലം കണ്ടി വിജയന്‍, ഒ.കെ. പ്രിയ, യു.കെ. ഷിജൂ, കെ.കെ. അഷറഫ് എന്നിവര്‍ സംസാരിച്ചു. ടി.എം. ലക്ഷ്മി സ്വാഗതം പറഞ്ഞ ചടങ്ങിന് പി. അബ്ദുളള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22273/coconut-farmers-committee-kozhikode-district-leaders-meeting)