---
title: "മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ കയാക്കിംഗ് മത്സരങ്ങള്‍ക്ക് ചക്കിട്ടപ്പാറയിലെ മീന്‍തുള്ളി പാറയില്‍ തുടക്കമായി "
english_title: "The kayaking competitions of the Malabar River Fest began at Meenthulli Para in Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222773/the-kayaking-competitions-of-the-malabar-river-fest-began-at-meenthulli-para-in-chakkittapara"
published_at: "2024-07-25T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a21ecb9cb74_0000_ATTACH__1.jpg"
keywords: []
---

# മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ കയാക്കിംഗ് മത്സരങ്ങള്‍ക്ക് ചക്കിട്ടപ്പാറയിലെ മീന്‍തുള്ളി പാറയില്‍ തുടക്കമായി 

> **Lead Summary:** ** പെരുവണ്ണാമൂഴി: **മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന കയാക്കിംഗ് മത്സരങ്ങള്‍ക്ക് ചക്കിട്ടപ്പാറയിലെ മീന്‍തുള്ളി പാറയില്‍ തുടക്കമായി. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസ് പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട് ജില്ല പഞ്ചായത്ത് ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ ഇന്ത്യന്‍ കയാക്കിംഗ് ആന്റ് കനോയിങ് അസോസിയേഷകന്റെ സാങ്കേതിക സഹായത്തോടെയാണ് കയാക്കിംഗ് നടത്തുന്നത്.

## Article Content

** പെരുവണ്ണാമൂഴി: **മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന കയാക്കിംഗ് മത്സരങ്ങള്‍ക്ക് ചക്കിട്ടപ്പാറയിലെ മീന്‍തുള്ളി പാറയില്‍ തുടക്കമായി. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസ് പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട് ജില്ല പഞ്ചായത്ത് ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ ഇന്ത്യന്‍ കയാക്കിംഗ് ആന്റ് കനോയിങ് അസോസിയേഷകന്റെ സാങ്കേതിക സഹായത്തോടെയാണ് കയാക്കിംഗ് നടത്തുന്നത്.

കുറ്റ്യാടി പുഴയില്‍ ഏറ്റവും കുത്തൊഴുക്കും ഓളങ്ങള്‍ ഉള്ളതുമായ ചവറം മൂഴിയിലെ മീന്‍ തുള്ളിപ്പാറയിലാണ് അന്താരാഷ്ട്ര കയാക്കിംഗിന് വേദിയായത്. കയാക്കിംഗ് മത്സരത്തിലെ പ്രധാന ഇനമായ പ്രീ സ്‌റ്റൈല്‍ വൈറ്റ് വാട്ടര്‍ ഇനമാണ് ഇവിടെ നടക്കുന്നത്. 8 വിദേശ രാജ്യങളിനിന്ന് 13 പേര്‍ ഉള്‍പ്പെടെ 53 പേരാണ് മത്സരത്തിന് എത്തിയത്.

കുറ്റ്യാടി പുഴയിലും ഇരിവഴിഞ്ഞിപ്പുഴയിലെ പുലിക്കയത്തും ചിലിയം പുഴയിലെ ഇലന്ത് കടവിലുമായാണ് മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ 10-ാമത് എസിഷന്റെ ഭാഗമായുള്ള കയാക്കിംഗ് മത്സരങ്ങള്‍ നടക്കുന്നത്. കോറിച്ചൊരിയുന്ന മഴയത്തും നൂറുകണക്കിനാളുകളാണ് മത്സരം കാണാന്‍ എത്തിയത്.

പേരാമ്പ്ര എം എല്‍ എ ടി.പി. രാമകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി , അഡ്വഞ്ചര്‍ ടൂറിസം ചെയര്‍മാന്‍ എസ്.കെ. സജീഷ്, അഡ്വഞ്ചര്‍ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായ ത്തംഗം ഗിരിജ ശശി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഇ.എം. ശ്രീജിത്ത്, സി.കെ ശശി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222773/the-kayaking-competitions-of-the-malabar-river-fest-began-at-meenthulli-para-in-chakkittapara)