---
title: "ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കര്‍ഷക കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റി "
english_title: "Farmers Congress Cheruvannur Constituency Committee organized Oommen Chandy commemoration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222790/farmers-congress-cheruvannur-constituency-committee-organized-oommen-chandy-commemoration"
published_at: "2024-07-25T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a238ae4aaaf_anusmaranam.jpg"
keywords: []
---

# ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കര്‍ഷക കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റി 

> **Lead Summary:** **ചെറുവണ്ണൂര്‍ :** കര്‍ഷക കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷീജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**ചെറുവണ്ണൂര്‍ :** കര്‍ഷക കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷീജിത്ത് ഉദ്ഘാടനം ചെയ്തു.

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രിയ ജീവിതം ഒരു തുറന്ന പുസ്തക മാണെന്നും രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്ക് ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ഒരു പാട് പഠിക്കാനുണ്ടെന്നും അദേഹം പറഞ്ഞു. അനുസ്മരണ ചടങ്ങില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡണ്ടുമായ വി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ടി.പി. നാരായണന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ആര്‍.പി. ശോഭിഷ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എ.കെ. ഉമ്മര്‍, എ. ബാലകൃഷ്ണന്‍, കെഎസ്എസ്പി.യെ നേതാവ് ബാബു ചാത്തോത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി എം.പി. കുഞ്ഞികൃഷ്ണന്‍ , വി.കുഞ്ഞിക്കേളപ്പന്‍ , എന്‍. പത്മനാഭന്‍ , കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.പി. ഗോപാലന്‍, കുഞ്ഞമ്മത് ചെറുവോട്ട്, കര്‍ഷക കോണ്‍ഗ്രസ് നേതാവ് കുഞ്ഞിരാമന്‍ തീരുവോത്ത്, പ്രശാന്ത് നിരയില്‍ , എന്‍. ബാബു, ഡി യമുന എന്നിവര്‍ സംസാരിച്ചു. വിജയന്‍ ആവള സ്വാഗതവും ജയ്കിഷ് എടത്തില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222790/farmers-congress-cheruvannur-constituency-committee-organized-oommen-chandy-commemoration)