---
title: "മാലിന്യമുക്തം-നവകേരളം പേരാമ്പ്ര ബ്ലോക്ക് തല ശില്‍പ്പശാല സംഘടിപ്പിച്ചു "
english_title: "Garbage Muktam-Navakeralam Perampra Block Head Workshop organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222803/garbage-muktam-navakeralam-perampra-block-head-workshop-organized"
published_at: "2024-07-25T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a25bc008ed6_shilpa.JPG"
keywords: []
---

# മാലിന്യമുക്തം-നവകേരളം പേരാമ്പ്ര ബ്ലോക്ക് തല ശില്‍പ്പശാല സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര :** മാലിന്യമുക്തം - നവകേരളം പേരാമ്പ്ര ബ്ലോക്ക് തല ശില്‍പ്പശാല സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** മാലിന്യമുക്തം - നവകേരളം പേരാമ്പ്ര ബ്ലോക്ക് തല ശില്‍പ്പശാല സംഘടിപ്പിച്ചു.

ജനകീയ സഹകരണത്തോടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ സംമ്പൂര്‍ണ്ണതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ഇതിനാവശ്യമായ പദ്ധതിതകള്‍ തദ്ദേശസ്വയംഭരണ വകുപ്പ്, ഹരിത കേരള മിഷ്യന്‍, ശുചിത്വ മിഷ്യന്‍, കുടുംബശ്രീ മിഷ്യന്‍ എന്നിവ മുഖേന നടപ്പിലാക്കുവാന്‍ ശില്‍പ്പശാല തീരുമാനിച്ചു.

ബ്ലോക്കിലെ 7 ഗ്രാമപഞ്ചായത്തുകളിലെയും ശുചിത്വ മാലിന്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ശില്‍പ്പശാല അവലോകനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു.

ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഗൗതമന്‍ കെഎഎസ് ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണല്‍ ഓഫീസര്‍ ടി. ഷാഹുല്‍ ഹമീദ് ആമുഖ പ്രഭാഷണം നടത്തി. വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് എന്‍.കെ. അശ്വന്ത്‌ലാല്‍, വി.പി ഷൈനി, സി മുഹമ്മദ് എന്നിവര്‍ ക്ലാസ്സെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സുനില്‍, വി.കെ പ്രമോദ്, കെ.കെ. ബിന്ദു, എന്‍.ടി. ഷിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി പി. കാദര്‍ സ്വാഗതവും ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി ശശികുമാര്‍ പേരാമ്പ്ര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222803/garbage-muktam-navakeralam-perampra-block-head-workshop-organized)