---
title: "ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു"
english_title: "A tree fell on the house due to strong winds and rain"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222807/a-tree-fell-on-the-house-due-to-strong-winds-and-rain"
published_at: "2024-07-25T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a25d833c542_tree.jpg"
keywords: []
---

# ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു

> **Lead Summary:** **കടിയങ്ങാട്:** ശക്തമായ കാറ്റിലും മഴയിലും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുതുവണ്ണാച്ചയില്‍ വീട് തകര്‍ന്നു.

## Article Content

**കടിയങ്ങാട്:** ശക്തമായ കാറ്റിലും മഴയിലും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുതുവണ്ണാച്ചയില്‍ വീട് തകര്‍ന്നു.

കിഴക്കേത്താഴ നാരായണന്‍ നായരുടെ വീടാണ് വീടിന് പുറകിലുള്ള തേക്ക് മരം വീണ് തകര്‍ന്നത്. ഇന്ന് കാലത്ത് 11.30 ഓടെയാണ് സംഭവം. തേക്ക് മരം ശക്തിയായി വീടിന് മുകളിലേക്ക് പതിച്ചതിനാല്‍ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ഓടുകള്‍ പൂര്‍ണമായും, ചുമരും കഴുക്കോലുകളും നശിച്ചു.

വീട്ടിനകത്ത് ഉണ്ടായിരുന്ന ടിവി ഉള്‍പ്പെടെ വീട്ട് ഉപകരണണന്നും നശിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ ഈ സമയം ബന്ധു വീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്ന. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഏകേദശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായികണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222807/a-tree-fell-on-the-house-due-to-strong-winds-and-rain)