---
title: "വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല ഏകദിന ശില്‍പ്പശാല "
english_title: "Vidyarangam Kala Sahitya Vedi Perambra Upazila One Day Workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222810/vidyarangam-kala-sahitya-vedi-perambra-upazila-one-day-workshop"
published_at: "2024-07-25T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a262c4793c7_asddd.JPG"
keywords: []
---

# വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല ഏകദിന ശില്‍പ്പശാല 

> **Lead Summary:** **പേരാമ്പ്ര : **വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ലയുടെ ഏകദിന ശില്‍പ്പശാലയും ഉദഘാടനവും സംഘടിപ്പിച്ചു. സാഹിത്യകാരന്‍ അംബിക സുതന്‍ മങ്ങാട് പരിപാടി ഉദഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര : **വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ലയുടെ ഏകദിന ശില്‍പ്പശാലയും ഉദഘാടനവും സംഘടിപ്പിച്ചു. സാഹിത്യകാരന്‍ അംബിക സുതന്‍ മങ്ങാട് പരിപാടി ഉദഘാടനം ചെയ്തു.

സാമൂഹിക പ്രതികരണത്തിന്റെയും അതിജീവനത്തിന്റെയും ശബ്ദമാണ് സാഹിത്യമെന്ന് അദേഹം അഭിപ്രായപ്പെട്ടു. മനുഷ്യനന്മയുടെയും സ്‌നേഹത്തിന്റെയും കണികകള്‍ മനുഷ്യമനസ്സില്‍ വളര്‍ത്താന്‍ സാഹിത്യ പുസ്തകങ്ങള്‍ വായിക്കണമെന്നും ദീര്‍ഘവീക്ഷണത്തോട് കൂടി സാമൂഹ്യമാറ്റത്തെ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളുമായി നടത്തിയ അഭിമുഖത്തില്‍ സര്‍ഗ രചനയെക്കുറിച്ചും വായനയെക്കുറിച്ചും തന്റെ രചനയിലെ ഭാഷ, ദേശം, കഥാപാത്രം, കാഴ്ചപ്പാട് തുടങ്ങിയയെകുറിച്ച് കുട്ടികള്‍ സംവദിച്ചു. വാളൂര്‍ ഗവ: യുപി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷത വഹിച്ചു.

ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് പ്രവര്‍ത്തന കലണ്ടര്‍ പ്രകാശനം ചെയ്തു. എച്ച്എം ഫോറം കണ്‍വീനര്‍ പി. രാമചന്ദ്രന്‍ ഏറ്റുവാങ്ങി. വിദ്യാരംഗം ജില്ല കോഡിനേറ്റര്‍ ബിജു കാവില്‍, ഡോ. സോമന്‍ കടലൂര്‍, പ്രദീപന്‍ കല്ലാച്ചി എന്നിവര്‍ ക്ലാസ്സെടുത്തു.

വിദ്യാരംഗം ഉപജില്ല കോഡിനേറ്റര്‍ വി.എം. അഷറഫ് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശോഭന വൈശാഖ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍, വാര്‍ഡ് അംഗം ടി.വി. ഷിനി, ബി.ബി. ബിനീഷ്, പി.ടി.എ. പ്രസിഡണ്ട് ടി.കെ. സുനില്‍കുമാര്‍, പ്രധാനധ്യാപകന്‍ വി.കെ. ബാബുരാജ്, ടി.കെ. നൗഷാദ്, ജി.എസ്. സുജിന, വി.കെ. സൗമ്യ, കെ. നിഷിതകുമാരി, അനീഷ് തിരുവോട്, എന്‍.പി. മോളി, കെ. അരുണ്‍കുമാര്‍ ഇ.കെ. സുരേഷ് കെ. ശാന്തിനി കെ. രന്യ മനില്‍ എന്നിവര്‍ സംസാരിച്ചു.

ഫോക്ലോര്‍ അവാര്‍ഡ് ജേതാവ് രജീഷ് കക്കറമുക്ക്, അമര്‍ഷാഹി എന്നിവര്‍ നയിച്ച സര്‍ഗവിരുന്നും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222810/vidyarangam-kala-sahitya-vedi-perambra-upazila-one-day-workshop)