---
title: "വിദ്യാരംഗം കലാസാഹിത്യ വേദി വായനാ സദസ്സ് സംഘടിപ്പിച്ചു"
english_title: "A reading session was organized          "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222824/a-reading-session-was-organized"
published_at: "2024-07-25T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a274e536ac5_KOOTHA.jpg"
keywords: []
---

# വിദ്യാരംഗം കലാസാഹിത്യ വേദി വായനാ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **കൂത്താളി: **കൂത്താളി പഞ്ചായത്ത് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ കൂത്താളി എ യു പി സ്‌കൂളില്‍ വെച്ച് വായനാ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**കൂത്താളി: **കൂത്താളി പഞ്ചായത്ത് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ കൂത്താളി എ യു പി സ്‌കൂളില്‍ വെച്ച് വായനാ സദസ്സ് സംഘടിപ്പിച്ചു.

ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പുസ്തകാസ്വാദന മത്സരം സംഘടിപ്പിച്ചു. ഓരോ വിഭാഗത്തിനും ആറ് പുസ്തകങ്ങള്‍ നല്‍കി ഏതെങ്കിലും ഒരു പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് അവതരണവും അഭിമുഖവും നടത്തിയാണ് വായന സദസ്സ് വിജയികളെ തെരഞ്ഞെടുത്തത്. കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. രാജശ്രീ അധ്യക്ഷത വഹിച്ചു. അധ്യാപകനും ഗാനരചയിതാവുമായ രമേശ് കാവില്‍ മുഖ്യാതിഥിയായിരുന്നു.  പിടിഎ പ്രസിഡണ്ട് ബിനോയ് ശ്രീവിലാസ് കൂത്താളി ഗ്രാമപഞ്ചായത്ത് അംഗം രാഗി , പിഇസി കണ്‍വീനര്‍ സതീശന്‍, വിദ്യാരംഗം ജില്ലാ പ്രതിനിധി ബി.ബി ബിനീഷ്, വി.കെ.രമേശന്‍, മിനി എന്നിവര്‍ ആശംസകള്‍  സംസാരിച്ചു. കുത്താളി എയുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി ആദര്‍ശ് സ്വാഗതവും വിദ്യാരംഗം കലാ സാഹിത്യ വേദി കൂത്താളി പഞ്ചായത്ത് കോഡിനേറ്റര്‍ വി.എസ് ശാന്തിനി നന്ദിയും പറഞ്ഞു. രമേശ് കാവില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222824/a-reading-session-was-organized)