---
title: "ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സ്തംഭനം എന്ന പേരില്‍ ഇടതുപക്ഷം നടത്തുന്നത് പ്രഹസന സമരം"
english_title: "Cheruvannur Grama Panchayat of the Administrative Stagnation In the name of the Left, there is a farce struggle"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222827/cheruvannur-grama-panchayat-of-the-administrative-stagnation-in-the-name-of-the-left-there-is-a-farce-struggle"
published_at: "2024-07-25T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a277e03ea60_YELLOW.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സ്തംഭനം എന്ന പേരില്‍ ഇടതുപക്ഷം നടത്തുന്നത് പ്രഹസന സമരം

> **Lead Summary:** **ചെറുവണ്ണൂര്‍ : **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സ്തംഭനം എന്ന പേരില്‍ ഇടതുപക്ഷം നടത്തുന്നത് പ്രഹസന സമരമാണെന്ന് യൂത്ത് കോണ്‍ഗ്രസ്. എല്‍ഡിഎഫ് നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചിനെതിരെ ചെറുവണ്ണൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലാണ് പ്രതിഷേധം അറിയിച്ചത്.

## Article Content

**ചെറുവണ്ണൂര്‍ : **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സ്തംഭനം എന്ന പേരില്‍ ഇടതുപക്ഷം നടത്തുന്നത് പ്രഹസന സമരമാണെന്ന് യൂത്ത് കോണ്‍ഗ്രസ്. എല്‍ഡിഎഫ് നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചിനെതിരെ ചെറുവണ്ണൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലാണ് പ്രതിഷേധം അറിയിച്ചത്.

ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളായ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങളില്‍ എല്‍ഡിഎഫ് ജനപ്രതിനിധികളാണ് ഉള്ളത്. സംസ്ഥാന ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് എഇ, കൃഷി ഓഫീസര്‍ തുടങ്ങിയ സുപ്രധാന പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

ഭരണത്തെ തുരങ്കം വെക്കാനുള്ള ഇടതുപക്ഷ ശ്രമം ജനങ്ങള്‍ തള്ളിക്കളയണമെന്നും ധാര്‍മ്മികതയുണ്ടെങ്കില്‍ ഇടതുപക്ഷ അംഗങ്ങള്‍ തങ്ങളുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി രാജിവക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

പ്രതിഷേധ സംഗമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെസ്മിന മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.പി നജീബ് അധ്യക്ഷത വഹിച്ചു. കിഷോര്‍ കാന്ത് മുയിപ്പോത്ത്, ഫൈസല്‍ പാലിശ്ശേരി, ഇ.സി മനുലാല്‍, പി. ബാസില്‍, അസ്‌ലം പൂവനക്കണ്ടി, സജീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222827/cheruvannur-grama-panchayat-of-the-administrative-stagnation-in-the-name-of-the-left-there-is-a-farce-struggle)