---
title: "കേരള വാട്ടര്‍ അതോറിറ്റിയില്‍ അവസരം"
english_title: "Opportunity in Kerala Water Authority"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222934/opportunity-in-kerala-water-authority"
published_at: "2024-07-26T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a347a8f3085_watter.JPG"
keywords: []
---

# കേരള വാട്ടര്‍ അതോറിറ്റിയില്‍ അവസരം

> **Lead Summary:** ** കോഴിക്കോട്: **കേരള വാട്ടര്‍ അതോറിറ്റിയില്‍ ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് ഇത്തവണ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍/ അനലിസ്റ്റ് പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.

## Article Content

** കോഴിക്കോട്: **കേരള വാട്ടര്‍ അതോറിറ്റിയില്‍ ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് ഇത്തവണ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍/ അനലിസ്റ്റ് പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.

കേരള പി.എസ്.സി മുഖേന നടക്കുന്ന നിയമനമാണിത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മിനിമം യോഗ്യത അംഗീകൃത സര്‍വകലാശാല ബിരുദം.

അതോടൊപ്പം പിജിഡിസിഎ യും പൂര്‍ത്തിയാക്കിയിരിക്കണം. 18 മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള വിജ്ഞാപനം കാണുക.

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. യോഗ്യരായവര്‍ എത്രയും വേഗം അപേക്ഷ നല്‍കാം. കേരള പി.എസ്.സി വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222934/opportunity-in-kerala-water-authority)