---
title: "സ്‌കൂള്‍ ലൈബ്രറികള്‍ക്ക് അസറ്റ് പേരാമ്പ്രയുടെ പുസ്തക കിറ്റുകള്‍"
english_title: "Asset Perambra's book kits for school libraries"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223013/asset-perambras-book-kits-for-school-libraries"
published_at: "2024-07-26T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a37c2438a01_book.JPG"
keywords: []
---

# സ്‌കൂള്‍ ലൈബ്രറികള്‍ക്ക് അസറ്റ് പേരാമ്പ്രയുടെ പുസ്തക കിറ്റുകള്‍

> **Lead Summary:** ** പേരാമ്പ്ര: **സ്‌കൂള്‍ ലൈബ്രറികള്‍ക്ക് അസറ്റ് പേരാമ്പ്രയുടെ 10,000 രൂപയുടെ പുസ്തക കിറ്റുകള്‍ നല്‍കും. നിയോജക മണ്ഡലത്തിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലൈബ്രറികള്‍ക്ക് അസറ്റ് പേരാമ്പ്ര പതിനായിരം രൂപ വിലവരുന്ന പുതിയ പുസ്തകങ്ങളാണ് നല്‍കുന്നത്.

## Article Content

** പേരാമ്പ്ര: **സ്‌കൂള്‍ ലൈബ്രറികള്‍ക്ക് അസറ്റ് പേരാമ്പ്രയുടെ 10,000 രൂപയുടെ പുസ്തക കിറ്റുകള്‍ നല്‍കും. നിയോജക മണ്ഡലത്തിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലൈബ്രറികള്‍ക്ക് അസറ്റ് പേരാമ്പ്ര പതിനായിരം രൂപ വിലവരുന്ന പുതിയ പുസ്തകങ്ങളാണ് നല്‍കുന്നത്.

പുസ്തകങ്ങള്‍ ആവശ്യമുള്ള സ്‌കൂളുകള്‍ ലെറ്റര്‍ പാഡില്‍ അപേക്ഷകള്‍ 9446833226 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് അയക്കണം. ഓണപ്പരീക്ഷയോടനുബന്ധിച്ച് സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന രക്ഷാകര്‍തൃ ശാക്തീകരണത്തിന് വിദഗ്ദ്ധ ഫാക്കല്‍റ്റികളേയും ലഭ്യമാക്കും.

മുന്‍ കേരളാ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐഎഎസ് ,അന്താരാഷ്ട്ര പരിശീലകരായ ഡോ. ഇസ്മായില്‍ മരിതേരി, ഡോ. പി.ടി. അബ്ദുല്‍ അസീസ്, ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളായ ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, ഡോ. അബ്ദുല്ല പാലേരി, മലപ്പുറം ജില്ലാ വിജയഭേരി കോഡിനേറ്റര്‍ ടി. സലീം, ബൈജു ആയടത്തില്‍, ബിന്നി സാഹിതി, നസീര്‍ നൊച്ചാട് തുടങ്ങിയവരാണ് ഫാക്കല്‍റ്റികള്‍.

ഈ രക്ഷാകര്‍തൃ സംഗമത്തില്‍ വെച്ച് സ്‌കൂളുകള്‍ക്കുള്ള പുസ്തക കിറ്റുകള്‍ കൈമാറുമെന്ന് അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223013/asset-perambras-book-kits-for-school-libraries)