---
title: "കാര്‍ഗില്‍ വിജയ് ദിവസ് സൈനികനെ ആദരിച്ച് ബിജെപി "
english_title: "BJP honors soldier on Kargil Vijay day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223024/bjp-honors-soldier-on-kargil-vijay-day"
published_at: "2024-07-26T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3876535530_adharav.JPG"
keywords: []
---

# കാര്‍ഗില്‍ വിജയ് ദിവസ് സൈനികനെ ആദരിച്ച് ബിജെപി 

> **Lead Summary:** **പേരാമ്പ്ര: **കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി ബിജെപി മേപ്പയ്യൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ ധിരസൈനികന്‍ മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ പി.കെ.എം സുരേഷ് കുമാറിനെ ആദരിച്ചു.

## Article Content

**പേരാമ്പ്ര: **കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി ബിജെപി മേപ്പയ്യൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ ധിരസൈനികന്‍ മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ പി.കെ.എം സുരേഷ് കുമാറിനെ ആദരിച്ചു.

കാര്‍ഗില്‍ യുദ്ധത്തില്‍ സിയാച്ചിനിലെ പോരാട്ടത്തില്‍ പങ്കെടുത്ത സുരേഷ് കുമാറിന്റെ ഇരു കാലുകളും മുട്ടിന് താഴെ നഷ്ടപ്പെട്ടിരുന്നു.

ചണ്ഡിഗണ്ട് ആര്‍മി ആശുപത്രിയിലെ ചികിത്സയ്ക്കിടയില്‍ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണ്ണാണ്ടസ് ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചതായി സുരേഷ് കുമാര്‍ പറഞ്ഞു.

തന്റെ കാല്‍മുട്ടിന് താഴെ നഷ്ടപ്പെട്ടെങ്കിലും രാജ്യത്തിന്റെ ഒരുതരി മണ്ണുപോലും നഷ്ടപ്പെടാതെ പാക്കിസ്ഥാന്‍ കൂലിപട്ടാളത്തിനെ തുരത്തി ഭാരതം വിജയിച്ചതില്‍ അത്യാഹ്ലാദത്തിലാണ് ഇരുപത്തി അഞ്ചാം വാര്‍ഷിക ദിനത്തില്‍ സുരേഷ് കുമാറും കുടംബവും. ബിജെപി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്രി എം മോഹനന്‍ പൊന്നാട അണിയിച്ച് സുരേഷ് കുമാര്‍ ആദരിച്ചു.

ചാങ്ങില്‍ ബിജെപി ജില്ല കമ്മിറ്റി അംഗം കെ.കെ രജിഷ്, മധു പുഴയരി കത്ത്, കെ പ്രഭിപന്‍, മോഹനന്‍ ചാലിക്കര 'ബൈജൂ കോളറത്ത്, രാജിവന്‍ ആയടത്തില്‍, രാമക്യഷ്ണന്‍ നിലാംബരി, രാജന്‍ അഭിരാമം എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223024/bjp-honors-soldier-on-kargil-vijay-day)