---
title: "കോട്ടൂരില്‍ ഇഞ്ചി കൃഷി വിളവെടുപ്പ് നടത്തി "
english_title: "Ginger cultivation was done in Kottur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22303/ginger-cultivation-was-done-in-kottur"
published_at: "2022-01-23T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed5a29bde2c_0000 WATERMARK.jpg"
keywords: []
---

# കോട്ടൂരില്‍ ഇഞ്ചി കൃഷി വിളവെടുപ്പ് നടത്തി 

> **Lead Summary:** **കോട്ടൂര്‍:** കോട്ടൂരില്‍ ഇഞ്ചി കൃഷി വിളവെടുപ്പ് നടത്തി. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക നിര്‍ദ്ദേശങ്ങളോടുകൂടി കോട്ടൂരില്‍ നടത്തിയ ഇഞ്ചി കൃഷി വിളവെടുപ്പ് നടത്തി. കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും പതിനേഴാം വാര്‍ഡ് അംഗവുമായ കെ. വിലാസിനി അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കോട്ടൂര്‍:** കോട്ടൂരില്‍ ഇഞ്ചി കൃഷി വിളവെടുപ്പ് നടത്തി. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക നിര്‍ദ്ദേശങ്ങളോടുകൂടി കോട്ടൂരില്‍ നടത്തിയ ഇഞ്ചി കൃഷി വിളവെടുപ്പ് നടത്തി. കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും പതിനേഴാം വാര്‍ഡ് അംഗവുമായ കെ. വിലാസിനി അദ്ധ്യക്ഷത വഹിച്ചു.

കെവികെ യിലെ സസ്യ സംരക്ഷണ സ്‌പെഷ്യലിസ്റ്റ് ഡോ. കെ.കെ. ഐശ്വര്യയുടെ മേല്‍നോട്ടത്തില്‍ അഞ്ച് കര്‍ഷകരുടെ കൃഷിയിടത്തില്‍ ചെയ്ത പ്രദര്‍ശന കൃഷിയില്‍ അവറാട്ടുമുക്കിലുള്ള സുഭാഷിന്റെ ഇഞ്ചിത്തോട്ടത്തിലാണ് വിളവെടുപ്പ് നടത്തിയത്. ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ച 'വരദ' ഇനം വിത്താണ് കൃഷി ചെയ്തത്.

ജിആര്‍ബി 35 എന്ന ബയോ ക്യാപ്സൂള്‍, ട്രൈക്കോഡെര്‍മ എന്ന മിത്ര കുമിള്‍ അടങ്ങിയ ബയോ ക്യാപ്‌സ്യൂള്‍, എന്‍പികെ ബയോ ക്യാപ്‌സ്യൂള്‍ എന്നിവ ഉപയോഗിച്ചാണ് പ്രദര്‍ശന കൃഷി നടത്തിയത്. കോട്ടൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫെബിന്‍ ലാല്‍, കൃഷി അസിസ്റ്റന്റ് ടി.പി. ഷൈമ, കെവികെ യിലെ സസ്യസംരക്ഷണ സ്‌പെഷ്യലിസ്റ്റ് ഡോ. കെ.കെ. ഐശ്വര്യ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22303/ginger-cultivation-was-done-in-kottur)