---
title: "കാരുണ്യമുള്ള മനസ്സുമായ് ശാന്തിനഗറില്‍ നടന്ന നാട്ടുകൂട്ടം ശ്രദ്ധേയമായി "
english_title: "The gathering in Shantinagar with a compassionate mind was remarkable"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22306/the-gathering-in-shantinagar-with-a-compassionate-mind-was-remarkable"
published_at: "2022-01-23T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed5c292a42e_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കാരുണ്യമുള്ള മനസ്സുമായ് ശാന്തിനഗറില്‍ നടന്ന നാട്ടുകൂട്ടം ശ്രദ്ധേയമായി 

> **Lead Summary:** **കടിയങ്ങാട്: **ശാന്തിനഗരില്‍ നടന്ന നാട്ടുകൂട്ടം ശരിക്കും നന്‍മയുള്ളവരുടെ സമാഗമമായി. ശേഷിയില്‍ ഭിന്നരായ മക്കളെയും, ഡയാലിസിസ് രോഗികളെയും സ്വന്തമെന്നപോല്‍ ചേര്‍ത്തു പിടിക്കുമെന്ന് പ്രിയപ്പെട്ടവര്‍ ഏകസ്വരത്തില്‍ പ്രഖ്യാപിച്ചു.

## Article Content

**കടിയങ്ങാട്: **ശാന്തിനഗരില്‍ നടന്ന നാട്ടുകൂട്ടം ശരിക്കും നന്‍മയുള്ളവരുടെ സമാഗമമായി. ശേഷിയില്‍ ഭിന്നരായ മക്കളെയും, ഡയാലിസിസ് രോഗികളെയും സ്വന്തമെന്നപോല്‍ ചേര്‍ത്തു പിടിക്കുമെന്ന് പ്രിയപ്പെട്ടവര്‍ ഏകസ്വരത്തില്‍ പ്രഖ്യാപിച്ചു.

നാട്ടു സംഗമത്തില്‍ എന്‍.പി. അബ്ദുല്ല അധ്യക്ഷനായി. ഡോ. ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. നവാസ് തണലിനെ പരിചയപ്പെടുത്തി. ടി.കെ. റിയാസ്, ഇ.ജെ. നിയാസ്, പി.എം യൂസഫ്, സൂപ്പി കക്കെട്ടില്‍ എന്നിവരും സംസാരിച്ചു.

വാര്‍ഡ് മെമ്പര്‍ അനിഷ പ്രദീപന്‍, ഇ.ജെ അഫ്‌സല്‍, വി.അബ്ദുറഹ്മാന്‍, ജയന്‍ കൊടുമ, ആര്‍.പി. നദീര്‍, ഫാറൂഖ് മാണിക്കോത്ത്, പി രാധാകൃഷ്ണന്‍, ഒ.കെ ഹാരിസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പി.കെ. ഹമിദ്, പി.പി. അമ്മദ്, എന്‍.സി.കെ. നവാസ്, പി.പി. ദിനേശന്‍ എന്നിവരും സംബന്ധിച്ചു. അനാഥ മക്കള്‍ക്ക് സ്‌നേഹക്കൂട് പണിയുന്ന ഭൂമി ചാലഞ്ചില്‍ നാടിന്റെ പങ്ക് നിര്‍വഹിക്കുമെന്ന് സദസ് ഉറപ്പുനല്‍കി.

കുറ്റ്യാടി ഫോറസ്റ്റ് ഓഫിലെ ജീവനക്കാരന്‍ കൊല്ലന്‍ കണ്ടി അമ്മദ് തന്റെ ശമ്പളത്തില്‍ ഒരു വിഹിതം മാസാമാസം തണലിന് മാറ്റിവെക്കുമെന്ന് പ്രഖ്യാപിച്ചു.

തുടര്‍ പ്രവര്‍ത്തനങ്ങള്‍ക് താരാ റഹീം കോ- ഓര്‍ഡിനേറ്ററായ സബ് കമ്മറ്റിക്ക് രൂപം നല്‍കി. വേളം ദേശക്കാര്‍ കുടുംബസമേതം തണല്‍ കരുണ കാമ്പസ് സന്ദര്‍ശിക്കുമെന്നും അറിയിച്ചു. താരാ റഹിം സ്വാഗതവും നറുവില്‍ മമ്മു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22306/the-gathering-in-shantinagar-with-a-compassionate-mind-was-remarkable)