ഓവുചാലിലേക്ക് പെട്രോള്‍ കലര്‍ന്ന വെള്ളം ഒഴുക്കിയ ഉടമക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; ആക്ഷന്‍ കമ്മിറ്റി

 ഓവുചാലിലേക്ക് പെട്രോള്‍ കലര്‍ന്ന വെള്ളം ഒഴുക്കിയ ഉടമക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; ആക്ഷന്‍ കമ്മിറ്റി
Jul 26, 2024 08:35 PM | By Akhila Krishna

പേരാമ്പ്ര: ഇന്ധന ചോര്‍ച്ച മൂലം അടച്ചിട്ട പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപത്തെ പെടോള്‍ പമ്പില്‍ നിന്നും പെട്രോള്‍ കലര്‍ന്ന വെള്ളം പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ട പെടോള്‍ പമ്പ് ഉമടക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണ മെന്ന് ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പെട്രോള്‍ ടാങ്ക് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി കുഴി എടുത്തപ്പോള്‍ വന്നപെടോള്‍ കലര്‍ന്ന വെള്ളമാണ് മോട്ടോര്‍ ഉപയോഗിച്ച് പൊതു ഓടയിലേക്ക് പമ്പ് ചെയ്ത് കഴിഞ്ഞ ദിവസങ്ങളായിഒഴുക്കിവിട്ടത് കുഴികളിലെ പെട്രോളിയം ഉല്‍ പ്പന്നങ്ങളാല്‍ മലിനമായ വെള്ളവും, മണ്ണും എറണാകുളത്തെ കെ.ഇ.എല്ലിന്റെ മാലിന്യ സംസ്‌കരണ സംഭരണ ശാലയിലേക്ക് കൊണ്ട് പോയി സംസ്‌കരിക്കണമെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് പമ്പ് അധികൃതരുടെ ഈ നടപടി.

ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസും, ഗ്രാമപഞ്ചായത്ത് സെക്രട്ടരി, സാനിറ്ററി ഇന്‍സ്പക്ടര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ തുടങ്ങി യവര്‍ സ്ഥലത്ത് എത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദേശം നല്‍കി. പെട്രോള്‍ കലര്‍ന്ന വെള്ളം ഓടയിലൂടെ ഒഴുകി പേരാമ്പ്ര മരക്കാടി തോടിലേക്കാണ് എത്തിച്ചേരുക, ഇതുമൂലം തോടുകളും നീര്‍ത്തടങ്ങളും,ജലസ്രോതസ്സുകളും വ്യാപകമായി മലീമസമാകും, ഗരുതരമായ പാരിസ്ഥിത പ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാകുമെന്നും ആക്ഷൻ കമ്മിറ്റി നേതാക്കൾ പറഞ്ഞു.

ആക്ഷന്‍ കമ്മറ്റി യോഗത്തില്‍ ചെയര്‍മാന്‍  സല്‍മ നന്‍മനക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.കെ രാഗേഷ് , ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ കെ.പത്മനാഭന്‍, ഡോ. എസ്. ഇന്ദിരാക്ഷന്‍, സി.പി.എ. അസീസ്, എ.കെ സജീന്ദ്രന്‍, കെ.പി റസാഖ്, കെ.പി രാമദാസന്‍, ബൈജു ഉദയ, ഡീലക്‌സ്മജീദ്, വി.പി സരുണ്‍ തുടങ്ങിയവർ സംസാരിച്ചു.

A case of murder should be registered against the owner who poured water mixed with petrol into the drain

Next TV

Related Stories
കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ രാജന്‍ വര്‍ക്കിയുടെ പ്രതിഷേധ പ്രകടനം

Sep 8, 2024 12:38 AM

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ രാജന്‍ വര്‍ക്കിയുടെ പ്രതിഷേധ പ്രകടനം

മലയോര ഹൈവേയുടെ നിര്‍മ്മാണം നടക്കുന്ന പെരുവണ്ണാമൂഴി ചക്കിട്ടപാറ റോഡില്‍ കെഎസ്ഇബി ഒരു വര്‍ഷം മുമ്പ് സ്ഥാപിച്ച........................

Read More >>
പാറക്കടവ് പാലം പുനര്‍നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം

Sep 8, 2024 12:22 AM

പാറക്കടവ് പാലം പുനര്‍നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം

കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാന പാതയി ല്‍ പ്രധാന പാലമായ പാറക്കടവ് പാലം പുനര്‍നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം...

Read More >>
മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍, ഒപ്പം ടൂറിസം വകുപ്പിന്റെ പിറന്നാള്‍ സമ്മാനവും

Sep 7, 2024 04:02 PM

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍, ഒപ്പം ടൂറിസം വകുപ്പിന്റെ പിറന്നാള്‍ സമ്മാനവും

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍, ഒപ്പം ടൂറിസം വകുപ്പിന്റെ പിറന്നാള്‍ സമ്മാനവുമായി മുഹമ്മദ്...

Read More >>
വിദ്യഭ്യാസ പുരസ്‌കാരത്തിന് അര്‍ഹയായി പി.ബിന്ദു

Sep 7, 2024 01:06 PM

വിദ്യഭ്യാസ പുരസ്‌കാരത്തിന് അര്‍ഹയായി പി.ബിന്ദു

ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി ആന്റ് എം പവര്‍മെന്റ് ട്രസ്റ്റ് (അസറ്റ് ) 2023-24 വര്‍ഷത്തെ വിദ്യഭ്യാസ പുരസ്‌കാരത്തിന്...

Read More >>
മഹാത്മജി ഗ്രന്ഥാലയം അധ്യാപകരെ ആദരിച്ചു

Sep 7, 2024 12:54 PM

മഹാത്മജി ഗ്രന്ഥാലയം അധ്യാപകരെ ആദരിച്ചു

അധ്യാപക ദിനത്തില്‍ കിഴക്കന്‍ പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നും വിരമിച്ച...

Read More >>
യൂത്ത് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു

Sep 7, 2024 11:30 AM

യൂത്ത് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു............................

Read More >>