---
title: "ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ച്  യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം "
english_title: "Youth Congress Sends Map Of Kerala To Finance Minister "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223079/youth-congress-sends-map-of-kerala-to-finance-minister"
published_at: "2024-07-26T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3c1e26c3a9_kkkkkkkkkkkkkkkkkkkkkk.jpg"
keywords: []
---

# ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ച്  യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം 

> **Lead Summary:** **പേരാമ്പ്ര :** കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പാറക്കടവ് പോസ്റ്റ് ഓഫീസില്‍ വച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു.

## Article Content

**പേരാമ്പ്ര :** കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പാറക്കടവ് പോസ്റ്റ് ഓഫീസില്‍ വച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു.

പ്രതിഷേധ സംഗമം യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. കെ അന്‍സാര്‍ അധ്യക്ഷനായി. നിയോജകമണ്ഡലം സെക്രട്ടറി ഇ എന്‍ സുമിത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് കെ.എം അഭിജിത്ത് , അജയന്‍ പാറക്കടവ്, അജിന്‍ ചെമ്പേരി, അബ്ദുല്‍സലാം,ഷാരോണ്‍, ആഷില്‍, ഉബൈദ്, നിഷി കരിങ്ങാട്ട്, കെ. കെ രതീഷ് , എന്‍ ബാബു , ശ്രീനി ചെമ്പേരി,കെ.കെ മുനീര്‍ , എം ഹരീഷ് , എന്‍.കെ സതീശന്‍ , രാഹുല്‍ , കെ.കെ ഹസ്ബില്‍ ഹമീദ്  എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223079/youth-congress-sends-map-of-kerala-to-finance-minister)