സഹജീവി സ്‌നേഹത്തിന് മികച്ച മാതൃകയായി ഒന്‍പത് വയസ്സുകാരന്‍ കാശിനാഥന്‍

സഹജീവി സ്‌നേഹത്തിന് മികച്ച മാതൃകയായി ഒന്‍പത് വയസ്സുകാരന്‍ കാശിനാഥന്‍
Jan 23, 2022 08:44 PM | By Perambra Editor

പേരാമ്പ്ര: സഹജീവി സ്‌നേഹത്തിന് മാതൃക കാണിച്ച് ഒന്‍പത് വയസ്സുകാരന്‍ കാശിനാഥന്‍. കഴിഞ്ഞ രണ്ടര വര്‍ഷമായി നീട്ടി വളര്‍ത്തിയ തന്റെ തലമുടി അര്‍ബുദ ബാധിതര്‍ക്ക് ദാനം ചെയ്താണ് മാതൃകയായിരിക്കുന്നത്.

കാരയാട് ഈസ്റ്റ് എ.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ കാശിനാഥന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതലാണ് തലമുടി നീട്ടി വളര്‍ത്താന്‍ തുടങ്ങിയത്.

ഒന്നാം കോവിഡ് സമയത്തെ ലോക് ഡൗണ്‍ കാലത്ത് സ്‌കൂള്‍ അവധിയായി വീട്ടില്‍ ഇരിക്കുമ്പോള്‍ കൗതുകത്തിനായി കാശിനാഥന്‍ തലമുടി വീണ്ടും നീട്ടി വളര്‍ത്തുവാന്‍ തുടങ്ങി.

മകന്റെ മുടിവളര്‍ത്താല്‍ എന്നും ശ്രദ്ധിച്ചിരുന്ന കാശിനാഥന്‍ന്റെ അച്ഛന്‍ ലതേഷും അമ്മ ദേഷ്മ ലതേഷും ആയിരുന്നു മകനോട് ആദ്യമായി മുടി വളര്‍ത്തി അത് അര്‍ബുദ ബാധിതര്‍ക്ക് ദാനമായി നല്‍കാമെന്ന് പറയുന്നത്.

അന്ന് മുതല്‍ കാശിനാഥന്‍ തന്റെ മുടിയുടെ വളര്‍ച്ച സൂക്ഷമായി നിരീക്ഷിച്ചു. നീട്ടി വളര്‍ത്തിയ തന്റെ തലമുടി എത്രയും വേഗം അര്‍ബുദ ബാധിതര്‍ക്ക് ദാനം ചെയ്യുക എന്ന വലിയ ചിന്ത മാത്രമായിരുന്നു ആ കൊച്ചു മിടുക്കന്റെ കുഞ്ഞു മനസ്സില്‍.

അടുത്ത ബന്ധുക്കളും വീട്ടുകാരും കാശിനാഥന്റെ ആഗ്രഹത്തിന് സ്‌നേഹപൂര്‍വ്വം പച്ചക്കൊടി വീശി. കാശിനാഥന്‍ പഠിക്കുന്ന കാരയാട് ഈസ്റ്റ് എ.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപികയുടെ സമ്മതവും വാങ്ങി.

തുടര്‍ന്ന് എല്ലാവരുടെയും സ്‌നേഹ പൂര്‍ണ്ണമായ പിന്തുണ കൂടി ആയപ്പോള്‍ കാശിയുടെ കുഞ്ഞുമനസിലെ വലിയ ആശയത്തിന് ജീവന്‍ വെച്ചു. ഗള്‍ഫ് മലയാളികള്‍ നേതൃത്വം നല്‍കുന്ന ബി-പോസിറ്റീവ് എന്ന രക്ത ദാന സംഘടനയാണ് കാശിനാഥന്റെ തലമുടി അഭിമാനപൂര്‍വം ഏറ്റു വാങ്ങിയത്.

സ്‌കൂളില്‍ നന്നായി പഠിക്കുന്ന കാശിനാഥന്‍ നല്ലൊരു ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയാണ്. മാത്രമല്ല മാതാപിതാക്കളുടെ മുന്‍പില്‍ മികച്ച ഏകാഭിനയം കാഴ്ച വെക്കാറുമുണ്ട്.

കാശിനാഥന്റെ അമ്മ കുന്നുമ്മല്‍ എല്‍.പി.സ്‌കൂളിലെ അധ്യാപികയാണ്. അച്ഛന്‍ ലതേഷ് ബിസിനസ് ചെയ്യുന്നു. കാരയാട് തിരുവങ്ങായൂര്‍ ശിവ ക്ഷേത്രത്തിന് സമീപമാണ് കാശിനാഥന്റെ വീട്.

Nine-year-old Kashinathan is a great example of companionship

Next TV

Related Stories
പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

Apr 24, 2024 10:39 AM

പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് ഇന്നലെ രാത്രി...

Read More >>
പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

Apr 23, 2024 04:51 PM

പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

വടകര ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര...

Read More >>
എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

Apr 23, 2024 04:35 PM

എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. മന്ത്രി മുഹമ്മദ്...

Read More >>
കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം

Apr 23, 2024 04:18 PM

കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം

കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍...

Read More >>
കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായരെ അനുസ്മരിച്ചു

Apr 23, 2024 03:52 PM

കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായരെ അനുസ്മരിച്ചു

ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും മികച്ച കര്‍ഷകനുമായിരുന്ന കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍...

Read More >>
തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍

Apr 23, 2024 03:16 PM

തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍

ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ജോലിയില്‍ പേരാമ്പ്രയില്‍ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ്...

Read More >>
Top Stories










News Roundup