---
title: "നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക് "
english_title: "Student injured by dog ​​bite "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223196/student-injured-by-dog-bite"
published_at: "2024-07-27T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a49b30c4c4f_dog.JPG"
keywords: []
---

# നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക് 

> **Lead Summary:** **വടകര:** പുതുപ്പണത്ത് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിക്ക് നേരെ നായയുടെ ആക്രമണം. ദേഹമാസകലം കടിയേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**വടകര:** പുതുപ്പണത്ത് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിക്ക് നേരെ നായയുടെ ആക്രമണം. ദേഹമാസകലം കടിയേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതുപ്പണം ജെഎന്‍എം ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സൗമിത് കൃഷ്ണനാണ് സാരമായ കടിയേറ്റത്. വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടു വരുന്ന വഴിയില്‍ സിദ്ധാന്തപുരം ക്ഷേത്രത്തിനടുത്താണ് സംഭവം. ഇതിനടുത്തുള്ള വീട്ടില്‍ വളര്‍ത്തുന്ന നായയാണ് കടിച്ചത്.

ഇരുപത്തിരണ്ടോളം കടിയാണ് സൗമിതിനേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയവരാണ് കുട്ടിയെ രക്ഷിച്ചത്. കൈക്കും കാലിനും പിന്‍ഭാഗത്തുമൊക്കെ കടിയേറ്റു.

ജില്ലാ ആശുപത്രിയില്‍ നിന്ന് കുട്ടിയെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. എല്ലാ മുറിവുകളിലും ഇഞ്ചക്ഷന്‍ എടുക്കേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223196/student-injured-by-dog-bite)