---
title: "പി.സി രാധാകൃഷ്ണന്‍ ചരമവാര്‍ഷികം ആചരിച്ചു "
english_title: "PC Radhakrishnan observed his death anniversary at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223248/pc-radhakrishnan-observed-his-death-anniversary-at-perambra"
published_at: "2024-07-27T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4c15161c40_mullapalli.jpg"
keywords: []
---

# പി.സി രാധാകൃഷ്ണന്‍ ചരമവാര്‍ഷികം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും ദേശീയ കര്‍ഷ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന പി.സി. രാധാകൃഷ്ണന്റെ പതിനാറാം ചരമവാര്‍ഷികം ആചരിച്ചു.

## Article Content

**പേരാമ്പ്ര:** പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും ദേശീയ കര്‍ഷ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന പി.സി. രാധാകൃഷ്ണന്റെ പതിനാറാം ചരമവാര്‍ഷികം ആചരിച്ചു.

ഡികെടിഎഫ് കോഴിക്കോട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര മില്ലേനിയം ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പി.സി. രാധാകൃഷ്ണന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടന്നു.

പരിപാടി മുന്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാധാരണക്കാര്‍ക്ക് വേണ്ടിയല്ല കോര്‍പ്പറേറ്റ്കള്‍ക്ക് വേണ്ടിയാണ് കേന്ദ്ര കേരള സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അംബാനി അദാനിമാര്‍ക്ക് വേണ്ടി കുഴലൂത്ത് നടത്താന്‍ ഇരുവരും മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകതൊഴിലാളികളോടും മറ്റ് തൊഴിലാളികളോടും കാണിക്കുന്ന വിവേപനത്തില്‍ കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന്റെ കര്‍ബണ്‍ കോപ്പിയാണ് കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ഡികെടിഎഫ് ജില്ലാ പ്രസിഡണ്ട് പി.എം മനോജ്കുമാര്‍ പാലങ്ങാട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡികെടിഎഫ് സംസ്ഥാന പ്രസിഡണ്ട് യു.വി. ദിനേശ് മണി മുഖ്യാതിഥിയായിരുന്നു.

സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീധരന്‍ മേനാച്ചേരി, സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദു കൊയങ്ങോറന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്  തണ്ടോറ ഉമ്മര്‍, ഐപ്പ് വടക്കേതടം, പ്രമീള മുകുന്ദന്‍, മിനി നന്മണ്ട എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ പി.സി. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മഹിമ രാഘവന്‍ നായര്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223248/pc-radhakrishnan-observed-his-death-anniversary-at-perambra)