---
title: "വിവേകാനന്ദ ട്രാവല്‍സ് ഗ്രൂപ്പ് എം.ഡി സി. നരേന്ദ്രന്‍ അന്തരിച്ചു"
english_title: "Vivekananda Travels Group MDC Narendra passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22327/vivekananda-travels-group-mdc-narendra-passed-away"
published_at: "2022-01-23T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed7da557444_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വിവേകാനന്ദ ട്രാവല്‍സ് ഗ്രൂപ്പ് എം.ഡി സി. നരേന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** പ്രമുഖ യാത്ര സംഘാടകനും വിവേകാനന്ദ ട്രാവല്‍സ് ഗ്രൂപ്പ് എം.ഡിയുമായ സി. നരേന്ദ്രന്‍ നിര്യാതനായി. മൂന്ന് ദിവസം മുന്‍പുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

## Article Content

**പേരാമ്പ്ര:** പ്രമുഖ യാത്ര സംഘാടകനും വിവേകാനന്ദ ട്രാവല്‍സ് ഗ്രൂപ്പ് എം.ഡിയുമായ സി. നരേന്ദ്രന്‍ നിര്യാതനായി. മൂന്ന് ദിവസം മുന്‍പുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഉണ്ണികുളം പൂനൂര്‍ സ്വദേശിയാണ്. യാത്രകളെ ജനകീയമാക്കിയ സംഘാടകനായിരുന്നു സി നരേന്ദ്രന്‍. നാന്നൂറില്‍ പരം തവണ ഹിമാലായവും 20ല്‍ പരം തവണ കൈലാസവും സന്ദര്‍ശിച്ചിട്ടുണ്ട് നരേന്ദ്രന്‍.

മികച്ച ട്രാവല്‍ ഗൈഡായിരുന്ന നരേന്ദ്രന്‍ ശബരിമല തീര്‍ത്ഥാടനത്തിനായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്ത് നിന്നും യാത്രാ സംവിധാനം ഒരുക്കാറുണ്ട്.

1999ല്‍ ന്യൂഡല്‍ഹിയിലെ ഗ്ലോബല്‍ ഇക്കണോമിക് കൗണ്‍സിലിന്റെ 'രാഷ്ട്രീയ ഏകത അവാര്‍ഡ്', 2002-ല്‍ അക്ഷയ പുസ്തകനിധിയുടെ 'അക്ഷയ അവാര്‍ഡ് 2001' എന്നിവ ലഭിച്ചിരുന്നു.

ബാലുശ്ശേരിയുടെ സാമൂഹ്യസാംസ്‌ക്കാരിക പരിപാടികളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകാറുണ്ടായിരുന്നു. ഭാര്യ: ഉഷ (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍, ട്രഷറി).

മക്കള്‍: ഡോ.ഗായത്രി, ഗംഗ. പിതാവ്: പരേതനായ ഡോ.കെ.വി.സി. നാരായണന്‍ നായര്‍. മാതാവ്: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങള്‍: രാമദാസ്, സായിമണി, ശാരദാമണി, പരേതരായ ജയപ്രകാശന്‍, രാജന്‍, ജാതവേദന്‍. ..............

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22327/vivekananda-travels-group-mdc-narendra-passed-away)