---
title: "നാടന്‍ ചാരായം സൂക്ഷിച്ചതിന് മുതുകാട് സ്വദേശി അറസ്റ്റില്‍ "
english_title: "Arrested for producing and storing country-made liquor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223335/arrested-for-producing-and-storing-country-made-liquor"
published_at: "2024-07-27T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a528f14710e_charayam.jpg"
keywords: []
---

# നാടന്‍ ചാരായം സൂക്ഷിച്ചതിന് മുതുകാട് സ്വദേശി അറസ്റ്റില്‍ 

> **Lead Summary:** **മുതുകാട്: **നാടന്‍ ചാരായം ഉല്പാദിപ്പിച്ച് സൂക്ഷിച്ച കാര്യത്തിന് മുതുകാട് സ്വദേശിയെ പെരുവണ്ണാമുഴി പൊലീസ് അറസ്റ്റ് ചെയ്തു. മുതുകാട് ഓളോമന ബാബു ആണ് അറസ്റ്റില്‍ ആയത്.

## Article Content

**മുതുകാട്: **നാടന്‍ ചാരായം ഉല്പാദിപ്പിച്ച് സൂക്ഷിച്ച കാര്യത്തിന് മുതുകാട് സ്വദേശിയെ പെരുവണ്ണാമുഴി പൊലീസ് അറസ്റ്റ് ചെയ്തു. മുതുകാട് ഓളോമന ബാബു ആണ് അറസ്റ്റില്‍ ആയത്.

മൂന്നാം ബ്ലോക്കിലെ ഫാം ഹൗസില്‍ നിന്നാണ് ചാരായം കണ്ടെത്തിയത്. മുതുകാട് സ്വദേശിയായ തോമസ് മാത്യു എന്നയാളുടെ ഉടമസ്ഥതയിലാണ് ഫാം. സ്ഥലത്തുനിന്നും. 3.75 ലിറ്റര്‍ ചാരായം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഫാമിലെ സ്ഥിരം ജോലിക്കാരനാണ് അറസ്റ്റിലായ ബാബു. ഫാം ഉടമയായ തോമസ് മാത്യുവും ജോലിക്കാരനായ ബാബുവും ചേര്‍ന്ന് ചാരായം ഉല്പാദിപ്പിച്ച് വില്‍പ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുവണ്ണാമൂഴി സബ് ഇന്‍സ്‌പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്.

സംഭവസ്ഥലത്തു നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ ഫാം ഉടമ സംഭവം അറിഞ്ഞ് ഒളിവില്‍ ആണ്. ചാരായ നിര്‍മ്മാണത്തിനെതിരെയും, വ്യാജ മദ്യ വില്പനയ്‌ക്കെതിരെയും പൊലീസ് ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ് എന്ന് പെരുവണ്ണാമുഴി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം മനോജ്  അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223335/arrested-for-producing-and-storing-country-made-liquor)