---
title: "ടൂറിസം വകുപ്പ് മന്ത്രിയുടെ  സ്വപ്‌നം   സാക്ഷാത്കരിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍"
english_title: "Youth League Activists Make Tourism Minister Riyaz's Dream Come True"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223353/youth-league-activists-make-tourism-minister-riyazs-dream-come-true"
published_at: "2024-07-27T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a51ca79476e_blue.jpg"
keywords: []
---

# ടൂറിസം വകുപ്പ് മന്ത്രിയുടെ  സ്വപ്‌നം   സാക്ഷാത്കരിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

> **Lead Summary:** മേപ്പയൂര്‍: കേരളത്തിലെ സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ചിലവില്‍ ഓഫ് റോഡ് യാത്ര ഒരുക്കുക എന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സ്വപ്നം സാക്ഷാത്കരിച്ചു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍.

## Article Content

മേപ്പയൂര്‍: കേരളത്തിലെ സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ചിലവില്‍ ഓഫ് റോഡ് യാത്ര ഒരുക്കുക എന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സ്വപ്നം സാക്ഷാത്കരിച്ചു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍.

റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ കുണ്ടും കുളവുമായി മാറിയ മേപ്പയൂര്‍-നെല്യാടി-കൊല്ലം റോഡില്‍ പ്രതീകാത്മക ഓഫ് റോഡ് സംഘടിപ്പിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുതിയ സമരരീതി നടപ്പിലാക്കിയത്. കാലങ്ങളായി തകര്‍ന്ന് കിടക്കുന്ന പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളും ഗ്രാമീണ റോഡുകളും ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിയോജക മണ്ഡലം യൂത്ത് ലീഗ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ്  ഇങ്ങനെ ഒരു സമരവുമായി യൂത്ത് ലീഗ് രംഗത്തെത്തിയത്.

നിത്യേന ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന മേപ്പയൂര്‍-നെല്യാടിക്കടവ്-കൊല്ലം റോഡില്‍ പ്രതീകാത്മക ഓഫ് റോഡ് യാത്ര നടത്തി. പതിറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള ജില്ലയിലെ തന്നെ പ്രധാന റോഡുകളില്‍ ഒന്നായ നെല്യാടിക്കടവ് റോഡ് വര്‍ഷങ്ങളായി അവഗണനയിലാണ്.

കോടിക്കണക്കിന് രൂപയുടെ നവീകരണം നടത്തുമെന്ന് ബജറ്റില്‍ ഉള്‍പ്പെടെ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടും സാങ്കേതികമായ കാരണങ്ങള്‍ നിരത്തി ആവശ്യമായ പ്രവര്‍ത്തികള്‍ നടത്താന്‍ അധികൃതര്‍ ഇന്നേ വരെ തയ്യാറായിട്ടില്ലന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ അവസരത്തിലാണ് യൂത്ത് ലീഗ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തുവന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് സമരക്കാര്‍ പറഞ്ഞു. മേപ്പയൂരില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഫ്ളാഗ് ഓഫ് ചെയ്ത പ്രതിഷേധ ഓഫ് റോഡ് യാത്ര കീഴരിയൂരില്‍ സമാപിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു. കീഴരിയൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് ടി.യു സൈനുദ്ദീന്‍, മേപ്പയൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എം അഷ്റഫ്, നിയോജകമണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സലീം മിലാസ്, സത്താര്‍ കീഴരിയൂര്‍, സി കെ ജറീഷ്, ടി.കെ നഹാസ്, കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത്, നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ദില്‍ഷാദ് കുന്നിക്കല്‍, ജനറല്‍സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍, വി മുജീബ്, അന്‍വര്‍ കുന്നങ്ങാത്ത്, കെ.എം.എ അസീസ്, ഇല്ലത്ത് അബ്ദുറഹിമാന്‍, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാന്‍, റിയാസ് മലപ്പാടി, അജ്‌നാസ് കാരയില്‍, അബ്ബാസ് കീഴരിയൂര്‍, സറീന ഒളോറ എന്നിവര്‍ സംസാരിച്ചു. അഫ്‌സല്‍ അല്‍സഫ,  റാഷിദ് യു.കെ, നിഷാദ് ആര്‍.എം,അന്‍വര്‍ഷാ നൊച്ചാട്, പി.ടി മുഹമ്മദ് ഷാഫി, ഉമ്മര്‍ കീഴ്പ്പയൂര്‍, ജുനൈദ് കീഴ്‌പ്പോട്ട്, കെ റസല്‍, വാഹിദ് മേപ്പയൂര്‍, മുഹമ്മദ് മുയിപ്പോത്ത്,   സല്‍മാന്‍ വാളൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223353/youth-league-activists-make-tourism-minister-riyazs-dream-come-true)