---
title: "വീടൊരുക്കാന്‍ ധനസഹായം കൈമാറി പ്രിയദര്‍ശിനി ഗ്ലോബല്‍ വാട്‌സാപ്പ് കൂട്ടായ്മ "
english_title: "Priyadarshini Global WhatsApp community hands over financial assistance to build a house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22336/priyadarshini-global-whatsapp-community-hands-over-financial-assistance-to-build-a-house"
published_at: "2022-01-23T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed860b31959_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വീടൊരുക്കാന്‍ ധനസഹായം കൈമാറി പ്രിയദര്‍ശിനി ഗ്ലോബല്‍ വാട്‌സാപ്പ് കൂട്ടായ്മ 

> **Lead Summary:** **പേരാമ്പ്ര: **വാളൂര്‍ പ്രിയദര്‍ശിനി ഗ്ലോബല്‍ വാട്‌സാപ്പ് കൂട്ടായ്മ വീടൊരുക്കാന്‍ ധനസഹായം കൈമാറി. നൊച്ചാട് മണ്ഡലം ഏഴാം വാര്‍ഡില്‍ താമസിക്കുന്ന ഷൈജ മനോജിനാണ് വീടൊരുക്കാന്‍ ധനസഹായം കൈമാറിയത്.

## Article Content

**പേരാമ്പ്ര: **വാളൂര്‍ പ്രിയദര്‍ശിനി ഗ്ലോബല്‍ വാട്‌സാപ്പ് കൂട്ടായ്മ വീടൊരുക്കാന്‍ ധനസഹായം കൈമാറി. നൊച്ചാട് മണ്ഡലം ഏഴാം വാര്‍ഡില്‍ താമസിക്കുന്ന ഷൈജ മനോജിനാണ് വീടൊരുക്കാന്‍ ധനസഹായം കൈമാറിയത്.

അറുപതില്‍പരം അംഗങ്ങളുള്ള വാട്‌സാപ്പ് കൂട്ടായ്മ വഴി സ്വരൂപിച്ച പണമാണ് കൂട്ടായ്മയുടെ അംഗങ്ങള്‍ ചേര്‍ന് വീട്ടിലെത്തി കൈമാറിയത്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ വാര്‍ഡില്‍ നിന്നും യു.ഡി-എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ഷൈജമനോജായിരുന്നു. വാളൂര്‍ ഇല്ല്യന്‍ങ്കോട്ട് ഭാഗം സി.യു.സി പ്രസിഡന്റു കൂടിയാണ് ഷൈജമനോജ്.

നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പ്രിയദര്‍ശിനി ഗ്ലോബല്‍ വാട്‌സാപ്പ് കൂട്ടായ്മയുടെ ധനസഹായം കൈമാറിയ ചടങ്ങിന് റഷീദ് ചെക്ക്യേലത്ത്, മുനീര്‍ മാസ്റ്റര്‍, മാധവന്‍ നായര്‍, സുരേഷ്, സുനി ഇല്ല്യങ്കോട്, അബ്ദുള്ള ടി.കെ, രാജന്‍ മണപ്പാട്ടില്‍, ഫൈസല്‍ എം.കെ. എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22336/priyadarshini-global-whatsapp-community-hands-over-financial-assistance-to-build-a-house)