---
title: "ചെറുവണ്ണൂര്‍ പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം"
english_title: "The dilapidated condition of roads in Cheruvannur panchayat should be rectified."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223545/the-dilapidated-condition-of-roads-in-cheruvannur-panchayat-should-be-rectified"
published_at: "2024-07-28T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a6515674760_road.jpg"
keywords: []
---

# ചെറുവണ്ണൂര്‍ പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം

> **Lead Summary:** **പേരാമ്പ്ര : **ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പ്രധാന റോഡായ ചെറുവണ്ണൂര്‍ കക്കറമുക്ക് റോഡ് ഉള്‍പ്പെടെ പല റോഡുകളും ഇന്ന് കാല്‍ നടയാത്രക്ക് പോലും പറ്റാത്ത അവസ്ഥയിലായി മാറിയിരിക്കുന്നു.

## Article Content

**പേരാമ്പ്ര : **ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പ്രധാന റോഡായ ചെറുവണ്ണൂര്‍ കക്കറമുക്ക് റോഡ് ഉള്‍പ്പെടെ പല റോഡുകളും ഇന്ന് കാല്‍ നടയാത്രക്ക് പോലും പറ്റാത്ത അവസ്ഥയിലായി മാറിയിരിക്കുന്നു.

പല റോഡുകളും ജലജീവന്‍ പദ്ധതി പ്രകാരം ഇരുഭാഗവും കീറി മുറിച്ചതിനാല്‍ പിഞ്ചു വിദ്യാത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വാഹനം വരുമ്പോള്‍ മാറിനില്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണുള്ളത്. ഏത് സമയത്തും അപകട സാദ്ധ്യത നിലനില്‍ക്കുന്ന സാഹചര്യമുള്ളതിനാല്‍ എത്രയും പെട്ടെന്ന് അറ്റകുറ്റപണിയെങ്കിലും നടത്തി റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്ന് NCPചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് വി.കെ. മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി പി.കെ. എം. ബാലകൃഷ്ണന്‍, കനോത്ത് അബ്ദുറഹിമാന്‍, മനോജ് രാമത്ത്, പി.വി. കുമാരന്‍, വി.കെ. അമാനത്ത്, എം.മൊയ്തി തുടങ്ങിയവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223545/the-dilapidated-condition-of-roads-in-cheruvannur-panchayat-should-be-rectified)