---
title: "അണ്ടര്‍ ടണല്‍ സൈഡ് അപകട ഭീഷണിയില്‍ "
english_title: "Under tunnel side danger threat at muliyangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223553/under-tunnel-side-danger-threat-at-muliyangal"
published_at: "2024-07-28T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a6584f82301_tanal.jpg"
keywords: []
---

# അണ്ടര്‍ ടണല്‍ സൈഡ് അപകട ഭീഷണിയില്‍ 

> **Lead Summary:** ** ചേനോളി: **മുളിയങ്ങല്‍ വാല്യക്കോട് പിഎംജിഎസ്സ്‌വൈ കനാല്‍ റോഡ് ഒന്നാം ഘട്ടം അവസാനിക്കുന്ന മെയിന്‍ പാലത്തിനടുത്ത് ചേനോളി ചെറിയണ്ണന്‍ കണ്ടി താഴെയും മായഞ്ചേരിപ്പൊയില്‍ ചാലിക്കര റോഡിലേക്ക് തിരിയുന്ന നങ്ങാറത്ത് മുക്കിലും അണ്ടര്‍ ടെണലിലേക്ക് മുകള്‍ ഭാഗത്ത് നിന്ന് വെള്ളം വന്നിറങ്ങുന്ന കുഴിയുടെ സൈഡില്‍ കൈവരി ഇല്ലാത്തത് ഇതുവഴി പോകുന്ന കാല്‍ നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും അപകട ഭീഷണിയായ അവസ്ഥയിലാണ്.

## Article Content

** ചേനോളി: **മുളിയങ്ങല്‍ വാല്യക്കോട് പിഎംജിഎസ്സ്‌വൈ കനാല്‍ റോഡ് ഒന്നാം ഘട്ടം അവസാനിക്കുന്ന മെയിന്‍ പാലത്തിനടുത്ത് ചേനോളി ചെറിയണ്ണന്‍ കണ്ടി താഴെയും മായഞ്ചേരിപ്പൊയില്‍ ചാലിക്കര റോഡിലേക്ക് തിരിയുന്ന നങ്ങാറത്ത് മുക്കിലും അണ്ടര്‍ ടെണലിലേക്ക് മുകള്‍ ഭാഗത്ത് നിന്ന് വെള്ളം വന്നിറങ്ങുന്ന കുഴിയുടെ സൈഡില്‍ കൈവരി ഇല്ലാത്തത് ഇതുവഴി പോകുന്ന കാല്‍ നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും അപകട ഭീഷണിയായ അവസ്ഥയിലാണ്.

ഇതില്‍ രണ്ടാമത്തെ ടണലില്‍ ഇലക്ട്രിസിറ്റി ജീവനക്കാര്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഇതിന് നൊച്ചാട് പഞ്ചായത്ത് ഇടപെട്ട് സുരക്ഷാവേലി നിര്‍മ്മിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് സ്ഥലത്തെ സമത റസിഡന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് പരാതി നല്കിയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് എസ്റ്റിമേറ്റ് തയ്യാറാക്കി ഇറിഗേഷന്റെ അനുമതിക്ക് അയച്ചിരുന്നു.

ഇറിഗേഷന്‍ അനുമതി നല്കുകയും ചെയ്തു അതിനു ശേഷം നൊച്ചാട് പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകാത്തതില്‍ റസിഡന്‍സ് അസോസിയേഷനും നാട്ടുകാരും അമര്‍ഷത്തിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223553/under-tunnel-side-danger-threat-at-muliyangal)