---
title: " ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ ഭൂപടം  അയക്കല്‍ സമരം നടത്തി യൂത്ത് കോണ്‍ഗ്രസ്"
english_title: " Youth Congress Goes On Strike To Send Map For Ignoring Kerala In Budget"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223564/youth-congress-goes-on-strike-to-send-map-for-ignoring-kerala-in-budget"
published_at: "2024-07-28T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a6605a9b0df_baget.jpg"
keywords: []
---

#  ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ ഭൂപടം  അയക്കല്‍ സമരം നടത്തി യൂത്ത് കോണ്‍ഗ്രസ്

> **Lead Summary:** കോഴിക്കോട്: കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം വാണിമേല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു കൊടുത്തു കൊണ്ട് പ്രതിഷേധിച്ചു.

## Article Content

കോഴിക്കോട്: കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം വാണിമേല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു കൊടുത്തു കൊണ്ട് പ്രതിഷേധിച്ചു.

മണ്ഡലം പ്രസിഡന്റ് ഡോണ്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ഷെബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.

വാണിമേല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.കെ മുത്തലിബ്, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ലത്തീഫ് കുണ്ടില്‍, ലിബിത്, യാസര്‍, സജി, ഫിറോസ്, ഷഹനാജ്, ഫയാസ്, ജിമിന്‍ തോമസ്, അസ്ലം വര്‍ഷ, സൂര്യ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223564/youth-congress-goes-on-strike-to-send-map-for-ignoring-kerala-in-budget)