---
title: "ഗ്രന്ഥശേഖരം പേരാമ്പ്ര എച്ച്എസ്എസ്സിന്റെ ലൈബ്രറിക്ക് കൈമാറി"
english_title: "The library was handed over to the library of Perambra HSS."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223568/the-library-was-handed-over-to-the-library-of-perambra-hss"
published_at: "2024-07-28T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a66478e2b21_hss.jpg"
keywords: []
---

# ഗ്രന്ഥശേഖരം പേരാമ്പ്ര എച്ച്എസ്എസ്സിന്റെ ലൈബ്രറിക്ക് കൈമാറി

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അമൃതവാണി സംസ്‌കൃത ക്ലബിന്റെ നേതൃത്വത്തില്‍ സംസ്‌കൃതത്തെ നെഞ്ചിലേറ്റുന്ന രക്ഷിതാക്കളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയിലൂടെ ശേഖരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥശേഖരം പേരാമ്പ്ര എച്ച്എസ്എസ്സിന്റെ ലൈബ്രറിയിലേക്ക് സംഭാവന നല്‍കുന്ന ചടങ്ങ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അമൃതവാണി സംസ്‌കൃത ക്ലബിന്റെ നേതൃത്വത്തില്‍ സംസ്‌കൃതത്തെ നെഞ്ചിലേറ്റുന്ന രക്ഷിതാക്കളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയിലൂടെ ശേഖരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥശേഖരം പേരാമ്പ്ര എച്ച്എസ്എസ്സിന്റെ ലൈബ്രറിയിലേക്ക് സംഭാവന നല്‍കുന്ന ചടങ്ങ് സംഘടിപ്പിച്ചു.

ഗുരുദക്ഷിണ എന്ന പേരില്‍ നടത്തിയ ചടങ്ങില്‍ രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് നല്‍കിയ ഗ്രന്ഥ ശേഖരം സ്‌കൂള്‍ മാനേജര്‍ എ.കെ. കരുണാകരന്‍ നായര്‍ ഏറ്റുവാങ്ങി. സ്‌കൂളിലെ സംസ്‌കൃതം അധ്യാപിക വി.വി സ്വപ്ന  സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രധാനാധ്യാപകന്‍ പി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

അധ്യാപകനായ ദേവരാജന്‍ , വിദ്യാര്‍ത്ഥിനികളായ എം മാധുരി , പൂര്‍ണിമ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി ശീതള്‍.എസ്.കുമാര്‍ അഷ്ടപദി അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223568/the-library-was-handed-over-to-the-library-of-perambra-hss)