---
title: "കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് തളീക്കര സ്വദേശി മരിച്ചു"
english_title: "Thalikkara native dies after car falls into gorge"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223573/thalikkara-native-dies-after-car-falls-into-gorge"
published_at: "2024-07-28T21:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a6712fcda81_1234.jpg"
keywords: []
---

# കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് തളീക്കര സ്വദേശി മരിച്ചു

> **Lead Summary:** **തൊട്ടില്‍പ്പാലം : **തൊട്ടില്‍പ്പാലത്തിന് സമീപം ചാപ്പന്‍തോട്ടത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു.

## Article Content

**തൊട്ടില്‍പ്പാലം : **തൊട്ടില്‍പ്പാലത്തിന് സമീപം ചാപ്പന്‍തോട്ടത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു.

തളീക്കര സ്വദേശി നരിക്കുന്നുമ്മല്‍ ലത്തീഫാണ് മരിച്ചത്. ഇന്ന് വൈകുന്നേരം കുടുംബസമേതം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു.

കാര്‍ തിരിക്കുന്നതിനിടെ ഏകദേശം 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടന്‍തന്നെ തൊട്ടില്‍പ്പാലം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മൊടക്കല്ലൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223573/thalikkara-native-dies-after-car-falls-into-gorge)