---
title: "കൂടത്തിങ്കല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി "
english_title: "Karkidaka Vavubali at Koodathinkal Maha Vishnu Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223768/karkidaka-vavubali-at-koodathinkal-maha-vishnu-temple"
published_at: "2024-07-29T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a767b70ca4d_karkkidakam.JPG"
keywords: []
---

# കൂടത്തിങ്കല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി 

> **Lead Summary:** ** പേരാമ്പ്ര **: കോടേരിച്ചാല്‍ മമ്പാട്ടില്‍ കൂടത്തിങ്കല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര **: കോടേരിച്ചാല്‍ മമ്പാട്ടില്‍ കൂടത്തിങ്കല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

പിതൃക്കളുടെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിനായി നടത്തുന്ന വാവുബലിയില്‍ പ്രധാനമാണ് കര്‍ക്കിടകമാസത്തിലെ വാവുബലി. പിതൃതര്‍പ്പണം നടക്കുന്ന പ്രധാന ക്ഷേത്രങ്ങളിലെല്ലാം അന്നേ ദിവസം വന്‍ തിരക്കാണ് അനുഭവപ്പെടുക.

കേരളത്തില്‍ വയനാട്ടിലെ തിരുനെല്ലി, തിരുനാവായ, ആലുവാ മണപ്പുറം, കൊല്ലം തിരുമുല്ലവാരം, കൊയിലാണ്ടി ഉരുപുണ്യകാവ്, തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം, വര്‍ക്കല കടപ്പുറം, അരുവിപ്പുറം മഠം തുടങ്ങിയവയാണ് പിതൃബലിക്ക് പ്രസിദ്ധമായ സ്ഥലങ്ങള്‍.

ഇപ്പോള്‍ പ്രാദേശികമായി ശിവ, മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ പിതൃതര്‍പ്പണങ്ങള്‍ നടത്തി വരുന്നു. അതില്‍ പേരാമ്പ്ര മേഖലയില്‍ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് കോടേരിച്ചാല്‍ മമ്പാട്ടില്‍ കൂടത്തിങ്കല്‍ മഹാവിഷ്ണു ക്ഷേത്രം.

കര്‍ക്കിടക വാവു ദിവസമായ ആഗസ്ത് 3 ശനിയാഴ്ച കാലത്ത് 4 മണി മുതല്‍ മമ്പാട്ടില്‍ പുഴയോരത്താണ് ബലിതര്‍പ്പണം നടത്തുക. ഇതിനാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതായി ക്ഷേത്ര പരിപാലന സമിതി ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9995608221 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223768/karkidaka-vavubali-at-koodathinkal-maha-vishnu-temple)